ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 70-ാം പിറന്നാൾ ആഘോഷിക്കുന്നു. സപ്‌തതി ആഘോഷിക്കുന്ന പ്രധാനമന്ത്രി നിരവധി പേർ ആശംസകൾ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നു. ആയുരാരോഗ്യവും എല്ലാവിധ സന്തോഷങ്ങളും നേരുന്നതായി പിണറായി ട്വീറ്റ് ചെയ്‌തു.

ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്‌തു. മോദിയുടെ കീഴിൽ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നെന്നും ജന്മദിന ആശംസകൾ അറിയിച്ചുള്ള ട്വീറ്റിൽ ഷാ പറയുന്നു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരന്തരം പ്രയത്‌നിക്കുന്ന നേതാവാണ് മോദിയെന്നും അദ്ദേഹത്തിനു ദീർഘായുസ് നേരുന്നതായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്‌തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മോദിക്ക് ജന്മദിനാശംകൾ നേർന്നു.

Read Also: വാജ്‌പേയിയെ മറികടന്ന് മോദി; ഇനി മുന്നിലുള്ളത് മൂന്ന് കോൺഗ്രസ് പ്രധാനമന്ത്രിമാർ

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്‌സാനയിലെ വാദ്‌നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപ്പന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook