scorecardresearch

മോദി ബഹുമുഖ പ്രതിഭ; പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭയാണു നരേന്ദ്ര മോദിയെന്നു സുപ്രീം കോടതി ജസ്റ്റിസ് പറഞ്ഞു

മോദി ബഹുമുഖ പ്രതിഭ; പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. അദ്ദേഹം ‘രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ ദര്‍ശകനാ’ണെന്നും ‘ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭ’യാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

കാലഹരണപ്പെട്ട 1,500 നിയമങ്ങള്‍ ഇല്ലാതാക്കിയതിനു പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും അഭിനന്ദിച്ച ജസ്റ്റിസ് മിശ്ര, മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ രാജ്യാന്തര സമൂഹത്തിലെ ഉത്തരവാദിത്തമുള്ളതും ഏറ്റവും സൗഹാര്‍ദപരവുമായ അംഗമാണെന്നും പറഞ്ഞു.

സുപ്രീം കോടതിയില്‍ നടന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ‘നീതിന്യായ വ്യവസ്ഥയും മാറുന്ന ലോകവും’ ഉദ്ഘാടനച്ചടങ്ങില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് മിശ്ര. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നീതിന്യായ വ്യവസ്ഥയ്ക്കു സുപ്രധാനമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: മോദി ബഹുമുഖ പ്രതിഭ; പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

”മാന്യമായ മനുഷ്യ അസ്തിത്വം ഞങ്ങളുടെ പ്രധാന ആശങ്കയാണ്. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയ്ക്കു നന്ദി. ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പ്രസംഗത്തിന്, അതു ചര്‍ച്ചകള്‍ക്കു തുടക്കമിടുന്നതിലും സമ്മേളനത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്നതിലും ഉത്തേജകമായി പ്രവര്‍ത്തിക്കും,” ‘സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി ജസ്റ്റിസ് മിശ്ര പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ഈ ജനാധിപത്യം എങ്ങനെ വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആളുകള്‍ ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ മൂന്നാമനാണു ജസ്റ്റിസ് അരുണ്‍ മിശ്ര.

”തീവ്രവാദത്തില്‍നിന്നു മുക്തമായ, സമാധാനവും സുരക്ഷിതവുമായ ലോകത്തിനായി ഭരണഘടനാ ബാധ്യതകളാല്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, വികസന പ്രക്രിയയില്‍ പരിസ്ഥിതി സംരക്ഷണം പരമോന്നതമായി കണക്കാക്കുന്നു,” അദ്ദേഹം പറഞ്ഞു.

നീതിന്യായ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയ ജസ്റ്റിസ് മിശ്ര, ”നാമിപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. നാം, വര്‍ത്തമാനകാലത്തേക്കു മാത്രമല്ല, ഭാവിക്കുവേണ്ടിയും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ തേടുകയാണ്,”എന്നും പറഞ്ഞു.

Read Also: ഭയങ്കര കട്ടിയുള്ള പേപ്പറാ! ഉദ്യോഗാർഥികളെ വലച്ച് പ്രഥമ കെഎഎസ് പരീക്ഷ

”നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്നത് ഇന്നിന്റെ ആവശ്യമാണ്. കാരണം അതു ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. നിയമനിര്‍മാണസഭ ഹൃദയവും എക്‌സിക്യൂട്ടീവ് തലച്ചോറുമാണ്. ജനാധിപത്യത്തിന്റെ വിജയത്തിന് ഈ മൂന്ന് അവയവങ്ങളും സ്വതന്ത്രമായി, എന്നാല്‍ പരസ്പര പൂരകമായി പ്രവര്‍ത്തികേണ്ടതുണ്ട്…”

”എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങളില്‍നിന്ന് അകറ്റിനിർത്തപ്പെടുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചുവരികയാണ്.അനീതിയുടെയും അസമത്വം വലിയ തോതില്‍ പ്രത്യക്ഷപ്പെടുന്നു. കൊറോണ വൈറസ് പോലെ മാരകമാകുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ നമ്മളെല്ലാവരും ഒരുപോലെ ശ്രദ്ധിക്കണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രവും കരുത്തുറ്റതുമായ ബാറിന്റെ സംഭാവനയെക്കുറിച്ചും ജസ്റ്റിസ് അരുണ്‍ മിശ്ര പരാമര്‍ശിച്ചു. ‘ബാര്‍ ജുഡീഷ്യറിയുടെ മാതാവാണെ’ന്ന വസ്തുത നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മരടിൽ തീരദേശ പരിലാലന നിയമം ലംഘിച്ച നാല് ഫ്ളാറ്റുകൾ പൊളിക്കാൻ ജസ്റ്റിസ് അരുൺ മിശ്രയാണ് ഉത്തരവിട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm naredra modi justice arun mishra supreme court