ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രിസന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര സ്ഥാനം ഒഴിയുന്നു. രാജി താല്‍പര്യം മിശ്ര അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തില്‍ പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി മിശ്രയോട് രണ്ടാഴ്ച കൂടി തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹയെ ഒഎസ്ഡിയായി നിയമിച്ചിട്ടുണ്ട്.

2014 ല്‍ മോദി അധികാരത്തിലെത്തിയത് മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ മിശ്രയുണ്ട്. രണ്ടാം വട്ടം അധികാരത്തിലെത്തിയപ്പോഴും മിശ്രയെ നിലനിര്‍ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook