ശ്രീഹരിക്കോട്ട: ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ വിലമതിക്കാനാകാത്ത സമ്മാനം സൗത്ത് ഏഷ്യ സാറ്റലൈറ്റിന്‍റെ വിക്ഷേപണം ഇന്ന്. ഇന്നു വൈകുന്നേരം 4.57 നാണ് വിക്ഷേപണം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് ഇന്നു വിക്ഷേപിക്കുന്ന ഉപഗ്രഹം സാർക് രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നിവയുടെ വികസനത്തിനുവേണ്ടി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. പാക്കിസ്ഥാനെ ഒഴിച്ചു നിര്‍ത്തിയാണ് പദ്ധതി.

450 കോടി രൂപയുടെ പദ്ധതിയാണ് ഇന്നു നടക്കുന്ന വിക്ഷേപണത്തോടെ പൂർത്തിയാവുന്നത്. ‘വികൃതിപ്പയ്യന്‍’ എന്നാണ് സാറ്റലൈറ്റിന് ഐഎസ്ആർഒ നൽകിയിരിക്കുന്ന വിളിപ്പേര്. 50 മീറ്റർ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിയ്ക്കുക.

സബ്കാ സാത്, സബ്കാ വികാസ് ആശയവുമായി തുടക്കം കുറിച്ച സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ത്യ വിക്ഷേപിക്കുന്ന കാര്യം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയാണു പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ