ഹാംബർഗ്: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് നരേന്ദ്രമോദി ജി-20 ഉച്ചകോടിയിൽ. ഭീ​ക​ര​വാ​ദ​ത്തെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ചി​ല രാ​ജ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് മോ​ദി ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ വ്യക്തമാക്കി, ഇ​ത്ത​രം രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ജി 20 ​രാ​ജ്യ​ങ്ങ​ൾ കൂ​ട്ടാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. പാക്കിസ്ഥാനെ ലക്ഷ്യംവച്ചാണ് നരേന്ദ്രമോദി ഈ പ്രസ്താവന നടത്തിയത്.

അതേസമയം ഭീ​ക​രവാദത്തിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് വലിയ പിന്തുണയാണ് ജി-20 ഉച്ചകോടിയിൽ ലഭിച്ചത്. ലോകത്തിലെ എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുവെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യവും ദൃഢതയും പുലർത്തണമെന്ന് ജി20 ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ വ്യക്തമാക്കി.

ഭീകരതയ്ക്കും അതിന്‍റെ ധനസഹായത്തിനും എതിരെ ലോകവ്യാപകമായി പോരാട്ടം നടത്തുമെന്നും ഭീകരതയ്ക്കെതിരെ ഐക്യവും ദൃഢതയും പുലർത്തുന്നുവെന്നും അംഗരാജ്യങ്ങൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ തുർക്കിയിൽ 2015ൽ നടന്ന ജി-20 ഉച്ചകോടിയിലെ പ്രസ്താവന അംഗരാജ്യങ്ങൾ ആവർത്തിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ