ജെറുസലേം: ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്. ഇസ്രായേലുമായുള്ള വിസ നടപടികളും ലഘൂകരിച്ചതായി പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് പ്രഖ്യാപിച്ചു. ഇതോടെ ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസയില്ലാതെ പറക്കാം.

ഇസ്രായേലിനെ തന്ത്രപ്രധാന പങ്കാളിയാക്കുന്നതടക്കമുള്ള ഏഴ് സുപ്രധാന കരാറുകള്‍ ഇന്നലെ ഒപ്പു വെച്ചിരുന്നു. കൃ​ഷി, ജ​ല​സേ​ച​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഒ​രു​മി​ച്ചു പ്ര​വർ​ത്തി​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും തമ്മിൽ ധാരണയായി. ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സ്വർ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ ഉ​ട​മ്പ​ടി​പോ​ലെ മൊ​ട്ടി​ട്ടു​തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്രതികരിച്ചു. ഇ​ത് സ്വ​ർ​ഗ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​മാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ളി​ത് ഭൂ​മി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു- നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

ഇ​രു പ്ര​ധാ​ന​മ​ന്ത്രി​മാ​രും നടത്തിയ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് കരാറുകൾ ഒപ്പുവച്ചത്. ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കി​യ​ത് സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യു​ള്ള അ​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ സ​ഹ​ക​ര​ണം ലോ​ക​സ​മാ​ധാ​ന​ത്തി​നും ഭ​ദ്ര​ത​യ്ക്കും ഉതകുന്നതാകുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

മൂന്ന് ദീവസത്തെ സന്ദർശനത്തിനായി ഇ​സ്ര​യേ​ലി​ലെ​ത്തിയ പ്രധാനമന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ട് എത്തിയത്. നെ​ത​ന്യാ​ഹു​വും മന്ത്രിമാരും ചേർന്ന് വലിയ സ്വീകരണമാണ് മോദിക്ക് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ