/indian-express-malayalam/media/media_files/uploads/2018/12/narendra-modi.jpg)
ദൗസ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവസാനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗസയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയോടെയാണ് മോദി തന്റെ പ്രചാരണം അവസാനിപ്പിച്ചത്. പ്രചാരണത്തിന്റെ അവസാന ദിനത്തിൽ വിജയഭേരി മുഴക്കിയാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകർക്ക് ആവേശം പകർന്നത്.
ദൗസയിലെ റാലിയിൽ ജംബോ പാരമ്പര്യ വാദ്യോപകരണമായ ദോലക് (ഒരു തരത്തിലുളള ഡ്രം) കൊട്ടിയാണ് മോദി പ്രവർത്തകരെ ആവേശം കൊളളിച്ചത്. രാജസ്ഥാനിലെ വിജയാരവമെന്നാണ് മോദി ദോലക് കൊട്ടിയപ്പോൾ പ്രാദേശിക നേതാവ് മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. മോദിയുടെ ഫെയ്സ്ബുക്ക് പേജിലും മറ്റു സോഷ്യൽ മീഡിയ പേജിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ ആക്രമിച്ചാണ് മോദി സംസാരിച്ചത്. കുംഭകർണനും കുംഭ റാമും തമ്മിലുളള വ്യത്യാസം അറിയാത്തവരാണ് കോൺഗ്രസ് നേതാക്കളെന്ന് മോദി പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധി 'കുംഭ റാം ലിഫ്റ്റ് യോജന' എന്ന പദ്ധതിയുടെ പേര് തെറ്റായി 'കുംഭകർണൻ ലിഫ്റ്റ് യോജന' എന്നു പറഞ്ഞിരുന്നു. ഇതാണ് മോദി കളിയാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.