scorecardresearch

സിവില്‍ സര്‍വ്വീസില്‍ ആര്‍എസ്എസുകാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നു; ആരോപണവുമായി രാഹുല്‍ ഗാന്ധി

ആരോപണത്തിന് അടിസ്ഥാനമായ, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള കത്തും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്

ആരോപണത്തിന് അടിസ്ഥാനമായ, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള കത്തും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സിവില്‍ സര്‍വ്വീസില്‍ ആര്‍എസ്എസുകാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നു; ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസിഎസിനും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വ്വീസ് ആര്‍എസ്എസുകാരെ തിരുകി കയറ്റാന്‍ ്പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നാണ് രാഹുലിന്റെ ആരോപണം.

Advertisment

ആര്‍എസ്എസിന്റെ താത്പര്യത്തിനനുസരിച്ച് മോദി സര്‍ക്കാര്‍ യുപിഎസ്‌സി ഘടനയെ തകിടം മറിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ രംഗത്തെത്തിയത്.

വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവി അപകടത്തിലാണെന്ന് പറഞ്ഞ രാഹുല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉണരണമെന്നും പറയുന്നു. ആരോപണത്തിന് അടിസ്ഥാനമായ, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള കത്തും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

'വിദ്യാര്‍ഥികളേ ഉണരൂ... നിങ്ങളുടെ ഭാവി അപകടത്തിലാണ്. വിഷയാധിഷ്ഠിത മാനദണ്ഡത്തിലൂടെ മെറിറ്റ് പട്ടിക അട്ടിമറിച്ച് ആര്‍.എസ്.എസിന്റെ പരിഗണനക്കനുസരിച്ചുള്ള ഉദ്യോഗസഥരെ നിയമിക്കാനാണ പ്രധാനമന്ത്രിയുടെ ഉദ്ദേശമെന്ന് ഈ കത്ത് വെളിപ്പെടുത്തുന്നു,' രാഹുല്‍ ട്വീറ്റ് ചെയതു.

Advertisment

സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ ജോലിയുടേയും കേഡറിന്റെയും വിന്യാസം ഫൗണ്ടേഷന്‍ കോഴ്‌സിന് ശേഷമാക്കുന്ന കാര്യം പരിശോധിക്കണമെന്നു കാണിച്ച് പേഴ്സണല്‍ മന്ത്രാലയം വിവിധ കേഡര്‍ നിയന്ത്രണ അധികാരികള്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് രാഹുല്‍ പുറത്ത് വിട്ടത്.

Rahul Gandhi Narendra Modi Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: