Latest News

ബംഗ്ലാദേശിലെ കാളി ക്ഷേത്രത്തില്‍ മോദി; കോവിഡില്‍ നിന്നും മാനവരാശിയെ മുക്തമാക്കാന്‍ പ്രാര്‍ത്ഥിച്ചു

കോവിഡ് മഹാമാരിയുടെ വരവിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ നയതന്ത്ര സന്ദര്‍ശനമാണിത്. 

Narendra Modi, നരേന്ദ്ര മോദി, Narendra Modi news, നരേന്ദ്ര മോദി വാര്‍ത്തകള്‍, Narendra Modi Malayalam news, നരേന്ദ്ര മോദി മലയാളം വാര്‍ത്തകള്‍, BJP, ബിജെപി, BJP news, ബിജെപി വാര്‍ത്തകള്‍, BJP Malyalam news, ബിജെപി മലയാളം വാര്‍ത്തകള്‍, BJP election news, ബിജെപി തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, BJP Kerala news, ബിജെപി കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം

ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജെഷോരേശ്വരി കാളി ക്ഷേത്രം സന്ദര്‍ശിച്ചു. “കാളിയുടെ മുന്നില്‍ പ്രാര്‍ത്ഥന നടത്താന്‍ അവസരം ലഭിച്ചു, മാനവരാശിയെ കോവിഡില്‍ നിന്ന് മുക്തമാക്കണേയെന്ന് പ്രാര്‍ത്ഥിച്ചു,” പ്രധാനമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് മതപരമായ പരിപാടികളില്‍ ഒത്തു ചേരാനും, പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് അഭയം തേടുന്നതിനുമായി ഒരു കമ്മ്യൂണിറ്റി ഹാള്‍ പണിയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും മോദി വാഗ്‌ദാനം നല്‍കി.

ലോകത്ത് എന്നും സമാധാനവും സ്ഥിരതയും ഉണ്ടാകണമെന്നാണ് ബംഗ്ലാദേശും ഇന്ത്യയും ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശിലെ ഒരകണ്ടിയില്‍ സംസാരിക്കവേ മോദി പറ‍ഞ്ഞു. “ഇന്ത്യയും ബംഗ്ലാദേശും ലോകം മുന്നേറാൻ ആഗ്രഹിക്കുന്നു. അസ്ഥിരത, ഭീകരത, അശാന്തി എന്നിവയ്ക്ക് പകരം ലോകത്ത് സ്ഥിരത, സ്നേഹം, സമാധാനം എന്നിവ കാണാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്,” പ്രധാനമന്ത്രി പറഞ്ഞു.
Read More: ഒന്നാം ഘട്ട വോട്ടെടുപ്പ്: ബംഗാളില്‍ പോളിങ് ശതമാനം 36.09, അസമില്‍ 24.48

“കോവിഡ് മഹാമാരിയുടെ കാലത്ത് ബംഗ്ലാദേശും ഇന്ത്യയും തങ്ങളുടെ കാര്യപ്രാപ്തി തെളിയിച്ചു. ഇന്ന് ഇരുരാജ്യങ്ങളും കോവിഡിനെതിരെ ശക്തമായി പോരാടുകയാണ്. ഇന്ത്യ നിര്‍മ്മിച്ച കോവിഡ് വാക്സിന്‍ ബംഗ്ലാദേശിലെ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഇന്ത്യയുടെ കര്‍ത്തവ്യമാണ്,” മോദി പറഞ്ഞു.

ബംഗ്ലാദേശിലെത്തിയ മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തും. ബംഗ്ലാദേശിന്റെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലും മുജീബ് ഉര്‍ റഹ്മാന്റെ 100-ാം ജന്മവാര്‍ഷികത്തിലും പങ്കെടുക്കും. കോവിഡ് മഹാമാരിയുടെ വരവിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ നയതന്ത്ര സന്ദര്‍ശനമാണിത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi visited century old kali temple in bangladesh today

Next Story
ഇന്ത്യയില്‍ 60,000 കടന്ന് കോവിഡ് കേസുകള്‍; മഹാരാഷ്ട്രയില്‍ ആശങ്കcovid-19, കോവിഡ്-19, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com