scorecardresearch
Latest News

അമിത് ഷായ്ക്ക് കോവിഡ് ബാധിക്കാന്‍ കാരണം മോദി; പ്രധാനമന്ത്രി സനാതന ധര്‍മ്മം ലംഘിച്ചു: ദ്വിഗ് വിജയ് സിങ്‌

ഒരു അശുഭകരമായ ദിവസം അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന ചടങ് നടത്തി എത്ര പേരെയാണ് താങ്കള്‍ ആശുപത്രിയിലേക്ക് അയക്കുന്നതെന്ന് മോദിയോട് ദിഗ് വിജയ് സിങ് ചോദിച്ചു

ram mandir bhoomi pujan, രാമ ക്ഷേത്ര ഭൂമി പൂജ, ram temple bhoomi pujan, amit shah coronavirus positive, അമിത് ഷാ കൊറോണ വൈറസ് പോസിറ്റീവ്, digivijaya singh, ദിഗ് വിജയ് സിങ്‌digvijaya singh on amit shah coronavirus positive, digvijaya singh hindu sanathan remark

ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ ഭൂമി പൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സനാതന ധര്‍മ്മം ലംഘിക്കുന്നതു കൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള അനവധി ബിജെപി നേതാക്കള്‍ക്ക് കൊറോണവൈറസ് ബാധിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു.

പൂജ നടത്തുന്നതിന് അശുഭകരമാണ് ബുധനാഴ്ചയെന്ന് സ്വാമി സ്വരൂപാനന്ദ മുന്നറിയിപ്പ് നല്‍കിയിട്ടും ചടങ്ങ് നടത്തുന്നത് മോദിയുടെ നിര്‍ബന്ധിക്കുന്നത് കൊണ്ടാണ് അന്നേ ദിവസം പൂജ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദിഗ് വിജയ് സിംഗ് വിമര്‍ശിച്ചു.

“രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ ഓഗസ്റ്റ് അഞ്ച് അശുഭ ദിനമാണെന്ന് സ്വാമി സ്വരൂപാനന്ദ മുന്നറിയിപ്പ് നല്‍കിയിരുന്നു. മോദിയുടെ സൗകര്യത്തിന് അനുസരിച്ചാണ് ഈ തിയതി തീരുമാനിച്ചത്. അതായത് ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഹിന്ദു വിശ്വാസത്തേക്കാള്‍ വലുതാണ് മോദിയെന്നാണ്. ഇതാണോ ഹിന്ദുത്വ,” കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഒരു മഹാമാരിക്ക് ഇടയില്‍ ഈ ചടങ്ങ് നടത്തണമെന്നതിന് നിര്‍ബന്ധമെന്താണ് അദ്ദേഹം അത്ഭുതം കൂറി.

ഒരു അശുഭകരമായ ദിവസം അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന ചടങ് നടത്തി എത്ര പേരെയാണ് താങ്കള്‍ ആശുപത്രിയിലേക്ക് അയക്കുന്നതെന്ന് മോദിയോട് ദിഗ് വിജയ് സിങ് ചോദിച്ചു,” ഇക്കാര്യം, പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കാന്‍ ആദിത്യനാഥിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

“താങ്കളുടെ സാന്നിദ്ധ്യത്തില്‍ സനാതന ധര്‍മ്മത്തെ ലംഘിക്കാന്‍ ആകുമോ. അത്തരമൊരു സാഹര്യത്തില്‍ ചടങ്ങ് നടത്തുന്നതിന് നിങ്ങളെ നിര്‍ബന്ധിക്കുന്നത് എന്താണ്,” ദ്വിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തു.

Read Also: കെഎസ്ഇബിയിലെ വിവരച്ചോര്‍ച്ച ഉപഭോക്താക്കളെ എത്രമാത്രം ബാധിക്കും?

“ഈയൊരു സാഹചര്യത്തില്‍ യുപി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വീട്ടില്‍ ക്വാറന്റീനില്‍ പോകണ്ടേ. ക്വാറന്റീന്‍ നിയമങ്ങള്‍ പൊതുജനങ്ങള്‍ക്ക് മാത്രമായിട്ടുള്ളതാണോ?,” കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.

ഇതുവരെ രോഗം ബാധിച്ച ബിജെപി നേതാക്കളുടെ പേരും സനാതന ധര്‍മ്മത്തെ ലംഘിക്കുന്നുവെന്ന് തെളിയിക്കുന്നതിന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമ ക്ഷേത്രത്തിന്റെ സഹ പൂജാരി, കോവിഡ്-19 ബാധിച്ച് മരിച്ച ഉത്തര്‍ പ്രദേശ് മന്ത്രി കമലാ റാണി, യുപി ബിജെപി തലവന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ, മധ്യപ്രദേശ് ബിജെപി തലവന്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ എന്നിവരുടെ പേരുകള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും രോഗം ബാധിച്ചിട്ടുണ്ട്. ഷായ്ക്കും പുരോഹിതിനും ഞായറാഴ്ച്ചയാണ് രോഗം സ്ഥിരീകരിച്ചത്.

Read in English: PM Modi violating ‘Sanatan Dharma’ by holding Ayodhya event on inauspicious day: Digvijaya

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modi violating sanatan dharma by holding ayodhya event on inauspicious day digvijaya