ന്യൂഡൽഹി: എൻ.ഡി.യെയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ഐക്യഖണ്ഡേനയാണ് പാർലമെന്ററി പാർട്ടി യോഗം നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തത്. സർക്കാർ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാഷ്ട്രപതിയെ കാണുന്നതിനും യോഗം നരേന്ദ്ര മോദിക്ക് നൽകി. നാളെയായിരിക്കും പുതിയ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോദി രാഷ്ട്രപതിയെ സമീപിക്കുക.

ബിജെപി അധ്യക്ഷൻ അമിത് ഷായാണ് നരേന്ദ്ര മോദിയുടെ പേര് നിർദ്ദേശിച്ചത്. രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും പിന്താങ്ങുകയും ചെയ്തു. മേയ് ന് പുതിയ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ മോദി വാരണാസിയിലും അമ്മയെ കാണാൻ ഗുജറാത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി വാരണാസിയില്‍ നിന്ന് വിജയിച്ചത്. ജൂണ്‍ 3 ന് മുന്‍പ് 17-ാം ലോക്‌സഭ ചേരണം.

ലോക്‌സഭ തിരഞ്ഞെുപ്പിലെ വിജയത്തിൽ പാർട്ടി പ്രവർത്തകരോടും ഘടകകക്ഷികളോടും നന്ദി അറിയിക്കുന്നതായി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി. ഒരു പുതിയ യാത്ര ഇവിടെ തുടങ്ങുകയാണെന്നും മോദി. മികച്ച വിജയം ഉത്തരവാദിത്വം കൂട്ടുന്നതായും മോദി കൂട്ടിച്ചേർത്തു.

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

Also Read: ‘ഇനിയൊരു അങ്കത്തിനില്ല’; രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി

അതേസമയം ലോക്‌സഭ തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിസന്നദ്ധത അറിയിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ രാജിവെക്കുകയാണെന്ന് അറിയിച്ചത്. എന്നാൽ യോഗം രാഹുലിന്റെ രാജി തള്ളി. മുതിർന്ന കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യക്ഷ സ്ഥാനത്ത് തുടരാൻ യോഗം രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘടന നേതൃത്വത്തിൽ വലിയ അഴിച്ച് പണി നടത്താനും രാഹുലിന് പ്രവർത്തക സമിതി അനുമതി നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook