ന്യൂഡല്‍ഹി: ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തും. വുഹാനില്‍ ഏപ്രില്‍ 27, 28 ദിവസങ്ങളിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച്ച അനൗദ്യോഗിക നടത്തുക. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ഇന്ത്യ- ചൈന ബന്ധത്തിലെ നാഴികക്കല്ലായിരിക്കും അനൗദ്യോഗിക ഉച്ചകോടിയെന്ന് ചൈന വ്യക്തമാക്കി. ചൈനയുടെ സോഷ്യലിസ്റ്റ് യുഗം പുതിയ കാലത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വികസനത്തിലവും പുനരുജ്ജീവനത്തിലും ഇന്ത്യ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീ പ്രസ്താവനയിൽ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുളളതും, അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്ത് ഇരുനേതാക്കളും തമ്മിലുളള ആശയവിനിമയം മെച്ചപ്പെടുത്താനാണ് കൂടിക്കാഴ്ച്ച നടത്തുന്നതെന്നാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തന്നതിനും പുതിയ തലത്തിൽ എത്തിക്കുന്നതിനുമുള്ള പുതിയ വഴികൾ ഈ കൂടിക്കാഴ്ചയിലൂടെ ഉടലെടുക്കുമെന്ന് കരുതുന്നതായി സർക്കാരിനോടടുത്ത് വൃത്തങ്ങൾ സൂചിപ്പിച്ചു. 2014ൽ അധികാരത്തിൽ എത്തിയ ശേഷമുള്ള മോദിയുടെ നാലാമത്തെ ചൈനാ സന്ദർശനമാണിത്. ജൂൺ 9,​10 തീയതികളിൽ വ്യാവസായിക നഗരമായ ഷാംഗ്ഹായിൽ നടക്കുന്ന ഷാംഗ്ഹായ് സഹകരണ കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook