/indian-express-malayalam/media/media_files/uploads/2017/12/PM-Narendra-Modi-addressing-a-public-meeting-at-Surat-Express-photo-by-Hanif-Malek.jpg)
ബിലാസ്‌പൂർ: കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയം ഒരു കുടുംബത്തിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''ഒരു കുടുംബത്തെ മാത്രം ചുറ്റപ്പറ്റിയുളളതാണ് കോൺഗ്രസ് രാഷ്ട്രീയം. പക്ഷേ ആ കുടുംബത്തിനോ ജനങ്ങളുമായി ബന്ധമില്ല. ഗ്യാസ് കണക്ഷനോ ബാങ്ക് ബാലൻസോ പാവപ്പെട്ടവർക്ക് വേണ്ടെന്നാണോ? മാറ്റങ്ങൾ കൊണ്ടു വരാനോ നല്ലൊരു നേതാവോ അവർക്കില്ല,'' മോദി പറഞ്ഞു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജാമ്യത്തിൽ പുറത്തിറങ്ങി നിൽക്കുന്ന അമ്മയും മകനുമാണ് നോട്ടുനിരോധനത്തെ ചോദ്യം ചെയ്യുന്നത്. അവർക്ക് ജാമ്യം തേടേണ്ടി വന്നത് നോട്ടുനിരോധനം മൂലമാണെന്ന കാര്യം ഇരുവരും മറക്കരുത്. അവരാണ് മോദിക്ക് സർട്ടിഫിക്കറ്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഹെറാൾഡ് കേസിൽ ഡൽഹി പട്യാല കോടതി സോണിയയ്ക്കും രാഹുലിനും ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ പരാമർശിച്ചായിരുന്നു മോദിയുടെ വാക്കുകൾ.
''ചിലർ പണക്കാരെന്നും പാവപ്പെട്ടവരെന്നും ഗ്രാമീണരെന്നും നാഗരികരെന്നും പറഞ്ഞ് ജനങ്ങളെ വേർതിരിക്കുകയാണ്. എന്നാൽ ഇന്ത്യ വളർന്നാൽ ജനങ്ങൾ തമ്മിലുളള അന്തരങ്ങളും ഇല്ലാതാകുമെന്നാണ് ബിജെപി കരുതുന്നത്. വികസനം കൊണ്ട് മാത്രമേ അത് സാധ്യമാകൂ. ബിജെപി പ്രവർത്തിക്കുന്നത് അതിനാണ്,'' മോദി പറഞ്ഞു.
ഛത്തീസ്ഗഡിലെ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ 150 ഓളം തവണയാണ് രാഹുൽ ഗാന്ധിയെ സർ എന്ന അഭിസംബോധന ചെയ്തിരിക്കുന്നത്. ഇതിനർത്ഥം ഛത്തീസ്ഗഡിലെ ജനങ്ങളെക്കാൾ കോൺഗ്രസിന് വലുത് രാഹുൽ ഗാന്ധിയാണെന്നും മോദി കളിയാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.