scorecardresearch

'ശാസ്ത്രജ്ഞർക്ക് സല്യൂട്ട്, വിക്രം ലാൻഡറിന്റെ ടച്ച്ഡൗൺ പോയിന്റ് 'ശിവശക്തി' എന്നറിയപ്പെടും': പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചു

author-image
WebDesk
New Update
Narendra Modi| israel

ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം: മരണസംഖ്യ രണ്ടായിരത്തിലേക്ക്, ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് മോദി

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനമായിത്തീർന്ന ചന്ദ്രയാൻ 3 വിജയ ശിൽപ്പികളെ ബെംഗളൂരുവിൽ എത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിക്രം ലാൻഡറിന്റെ ടച്ച്ഡൗൺ പോയിന്റ് ഇനി മുതൽ 'ശിവശക്തി' എന്നും ചന്ദ്രയാൻ -2 ചന്ദ്ര ലാൻഡിംഗ് പോയിന്റ് 'തിരംഗ' എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Advertisment

വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി മോദി പ്രഖ്യാപിച്ചു. "ഇന്ത്യയുടെ ശാസ്ത്ര മനോഭാവം ഇപ്പോൾ ലോകം വാഴ്ത്തുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘവുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെയാണ് ഗ്രീസിൽനിന്നു ബെംഗളൂരുവിലെത്തിയത്.

ലോകത്തിന്‍റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യവും മോദി മുഴക്കിയിരുന്നു.

Advertisment

ബ്രിക്‌സ് ഉച്ചകോടിയിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാന്ദ്രയാൻ പ്രമേയത്തിലുള്ള സ്വീകരണം ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആസൂത്രണം ചെയ്തിട്ടുണ്ട്. ബിജെപി പതാകകൾക്ക് പകരം, ത്രിവർണ്ണ പതാക മാത്രമേ ആഘോഷത്തിന്റെ ഭാഗമാകൂ. രാജ്യത്തിന്റെ ഓരോ സംസ്ഥാനത്തുനിന്നും പാർട്ടി പ്രവർത്തകരുടെ സാംസ്കാരിക പ്രകടനങ്ങളും ഉൾപ്പെടുന്നു. ടെക്‌നിക്കൽ എയർപോർട്ട് ഏരിയയ്ക്കും ധൗല കുവാനിനും ഇടയിലുള്ള റൂട്ടിൽ റോഡ്‌ഷോയും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ത്രിവർണ പതാകകൾ, ചന്ദ്രയാൻ മാതൃകകൾ, ബാനറുകൾ എന്നിവയ്‌ക്കിടയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പാർട്ടി കേഡറും നഗരത്തിലെ മുഴുവൻ മുതിർന്ന നേതൃത്വവും ഉൾപ്പെടെ 10,000 മുതൽ 20,000 വരെ ആളുകളെ അണിനിരത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മൂന്ന് രാജ്യങ്ങളിലെ അഞ്ച് ദിവസത്തെ സന്ദർശനത്തിന് ശേഷം മേയ് മാസത്തിലും ബിജെപി മോദിക്ക് സമാനമായ ആഘോഷപരമായ സ്വാഗതം സംഘടിപ്പിച്ചിരുന്നു.

Narendra Modi News Isro Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: