Latest News

ഇന്ത്യയിലെ ഏഴ് കോവിഡ് വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും

Narendra Modi, Narendra Modi human rights, Narendra Modi human rights day, Modi human rights, Narendra Modi news, latest news, latest kerala news, indian express malayalam, ie malayalam

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള ശ്രമത്തിന് മോദി ഊന്നൽ നൽകുമെന്നും, “എല്ലാവർക്കും വാക്സിൻ” എന്ന യജ്ഞത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളെ വാക്സിനേഷൻ പ്രക്രിയയിൽ സഹായിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ഏഴ് ഇന്ത്യൻ കോവിഡ് -19 വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് വാക്സിനേഷനിൽ നൂറ് കോടി ഡോസ് എന്ന ചരിത്രനേട്ടം രാജ്യം കൈവരിച്ചതിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കൂടിക്കാഴ്ചയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സൈഡസ് കാഡില, ബയോളജിക്കൽ ഇ, ജെന്നോവ ബയോഫാർമ, പനേഷ്യ ബയോടെക് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് വിതരണം ചെയ്ത കോവിഡ്-19 വാക്സിൻ ഡോസുകൾ 101.30 കോടി കവിഞ്ഞു. ഒമ്പത് മാസം കൊണ്ടാണ് ഇന്ത്യ നൂറ് കോടി ഡോസുകൾ വിതരണം ചെയ്തത്. ചരിത്ര നേട്ടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ചിരുന്നു.

ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 75 ശതമാനത്തിലധികം ആളുകൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മുതിർന്നവരിൽ 31 ശതമാനത്തിലധികം പേർക്കും രണ്ട് ഡോസുകളും നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഒമ്പത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിർന്നവരെല്ലാം – ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഛണ്ഡിഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലക്ഷദ്വീപ്, സിക്കിം, ഉത്തരാഖണ്ഡ്, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിലുള്ളവർ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ, സ്പുട്നിക് വി എന്നീ മൂന്ന് വാക്സിനുകളാണ് നിലവിൽ രാജ്യത്ത് നൽകുന്നത്.

Read More: വാക്സിനേഷനിൽ ചരിത്രനേട്ടവുമായി ഇന്ത്യ; നൂറ് കോടി ഡോസ് പിന്നിട്ടു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi to meet 7 indian covid vaccine manufacturers today

Next Story
സിനിമയുടെ ഭാഗമായ ദേശീയഗാനത്തിന് എഴുന്നേല്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com