/indian-express-malayalam/media/media_files/uploads/2022/10/narendra-modi-1.jpg)
ന്യൂഡൽഹി: കാർഗിലിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ൽ അധികാരത്തിലേറിയതു മുതൽ മോദിയുടെ ദീപാവലി ആഘോഷങ്ങൾ വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പമാണ്. ഇത്തവണ കാർഗിലിലെ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
അവസാന ശ്രമമെന്ന നിലയിൽ മാത്രമാണ് ഇന്ത്യ എല്ലായ്‌പ്പോഴും യുദ്ധത്തെ കണ്ടിട്ടുള്ളത്, പക്ഷേ ശക്തിയില്ലാതെ സമാധാനവും കൈവരിക്കാനാവില്ല. ആരെങ്കിലും നമ്മെ ദുഷിച്ച കണ്ണുകളോടെ നോക്കാൻ തുനിഞ്ഞാൽ, നമ്മുടെ മൂന്ന് സായുധ സേനകളും അവർക്ക് തക്കതായ മറുപടി നൽകുമെന്ന് സൈനികരുമായുള്ള കൂടിക്കാഴ്ചയിൽ മോദി അഭിപ്രായപ്പെട്ടു. ഭീകരവാദം അവസാനിപ്പിക്കുകയാണ് ദീപാവലി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കാർഗിൽ അത് സാധ്യമാക്കി. കാർഗിലിൽ നമ്മുടെ സൈന്യം ഭീകരതയെ തകർത്തുവെന്ന് 1999ലെ പാക്കിസ്ഥാനെതിരായ കാർഗിൽ യുദ്ധത്തെ പരാമർശിച്ച് മോദി പറഞ്ഞു.
Prime Minister Shri @narendramodi has landed in Kargil, where he will celebrate Diwali with our brave soldiers. pic.twitter.com/RQxanDEgDK
— PMO India (@PMOIndia) October 24, 2022
#WATCH | PM Narendra Modi distributes sweets among army soldiers and interacts with them in Kargil on #Diwali
— ANI (@ANI) October 24, 2022
(Source: DD) pic.twitter.com/LOuW1jU1Jc
''രാജ്യത്തെ സൈനികർക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സൗകര്യമൊരുക്കുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റിയുള്ള ഹൈടെക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷമായി, സായുധ സേനയ്ക്കുള്ളിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി സേനയിൽ സ്ഥാനങ്ങൾ തുറന്നിട്ടുണ്ട്. സ്ത്രീ ശക്തി നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തും," അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us