ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ്  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. മാർച്ച് 19 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 491ആയി. ഇതുവരെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, പല സംസ്ഥാനങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More: Covid-19 Live Updates: ഇനി ഉപദേശമില്ല, പുറത്തിറങ്ങിയാൽ അറസ്റ്റ്: കടകംപള്ളി

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഹിമാചൽ പ്രദേശിലാണ് ഏറ്റവും ഒടുവിലത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഹിമാചലിലെ കാൻഗ്രയിൽ തിങ്കളാഴ്ച 68 കാരനാണ് മരിച്ചത്. കൊൽക്കത്തയിലും തിങ്കളാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. 55 വയസുള്ള ഒരാളാണ് മരിച്ചത്. ഇയാൾക്ക് ഹൃദ്രോഗവുമുണ്ടായിരുന്നു. കൊൽക്കത്തയിലും ഹിമാചൽ പ്രദേശിലും ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തുടനീളമുള്ള ബസ്, മെട്രോ, ട്രെയിൻ സർവീസുകൾ അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഉത്തരവിറക്കി. ഡൽഹി, ഛണ്ഡിഗഡ്, പശ്ചിമ ബംഗാൾ, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, കർണാടക, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ പൂർണമായും അടച്ചിട്ടിരിക്കുന്നത്.

Read in English: PM Modi to address nation at 8 pm today

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook