/indian-express-malayalam/media/media_files/uploads/2018/12/rahul-gandhi-1.jpg)
ന്യൂഡൽഹി: എന്തെല്ലാം ചെയ്യരുതെന്ന് തന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ''അദ്ദേഹമാണ് എന്നെ ഈ പാഠം പഠിപ്പിച്ചത്. രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് മികച്ച അവസരം ലഭിച്ചു. എന്നാൽ രാജ്യത്തിന്റെ ഹൃയമിടിപ്പ് കേൾക്കാൻ അദ്ദേഹം തയ്യാറായില്ല. അതിൽനിന്നും ഞാനൊരു പാഠം പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ജനങ്ങളാണ് ഏറ്റവും മികച്ച അധ്യാപകർ,'' രാഹുൽ പറഞ്ഞു.
''കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങി. 2014 ലെ തിരഞ്ഞെടുപ്പിൽനിന്നും ഞാനൊരുപാട് കാര്യങ്ങൾ പഠിച്ചു. ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കുകയാണ് പ്രധാനമായും വേണ്ടത്. ഒരു രാഷ്ട്രീയക്കാരൻ അവരുടെ വികാരത്തെ കണക്കിലെടുത്താവണം പ്രവർത്തിക്കേണ്ടത്,'' രാഹുൽ വ്യക്തമാക്കി.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിളക്കമാർന്ന വിജയമാണ് നേടിയത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ്സിനായിരുന്നു വിജയം. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുശേഷമുളള കോൺഗ്രസ്സിന്റെ തിളക്കമാർന്ന വിജയമാണിത്.
ഇന്നലെ വൈകിട്ട് മാധ്യമങ്ങളെ കണ്ട രാഹുൽ മാറ്റത്തിനുളള സമയമായെന്നാണ് ബിജെപിയുടെ പരാജയത്തെക്കുറിച്ച് പറഞ്ഞത്. ബിജെപിക്ക് ഒരു പ്രത്യയശാസ്ത്രം ഉണ്ട്. അതിനെതിരെ ഞങ്ങൾ പോരാടും. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു, 2019 ലെ തിരഞ്ഞെടുപ്പിലും വിജയിക്കുമെന്നും രാഹുൽ പറഞ്ഞു. ഈ വിജയം കോൺഗ്രസ് പ്രവർത്തകരുടെയും യുവാക്കളുടെയും കർഷകരുടെയും ചെറുകിട വ്യവസായികളുടേതുമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.