scorecardresearch

ദേശീയ കടുവ സെന്‍സസ് പുറത്തുവിട്ട് മോദി, 2022 ൽ 3,167 കടുവകൾ

2018 ലാണ് സെൻസസ് വിവരങ്ങൾ അവസാനമായി പുറത്തുവിട്ടത്

2018 ലാണ് സെൻസസ് വിവരങ്ങൾ അവസാനമായി പുറത്തുവിട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
narendra modi, Bandipur, ie malayalam

മൈസൂരു: ദേശീയ കടുവ സെന്‍സസ് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പ്രോജക്ട് ടൈഗർ' പദ്ധതിയുടെ 50-ാം വാർഷികാഘോഷ ഭാഗമായാണ് സെൻസസ് പുറത്തുവിട്ടത്. 2018 ലാണ് സെൻസസ് വിവരങ്ങൾ അവസാനമായി പുറത്തുവിട്ടത്. 2022 ൽ 3,167 കടുവകളാണുള്ളത്. 2018ൽ ഇത് 2,967 എണ്ണമായിരുന്നു.

Advertisment

1973 ൽ ഇന്ദിരാ ഗാന്ധി സർക്കാരാണ് പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കമിട്ടത്. ഏപ്രിൽ ഒന്നിന് പദ്ധതി സുവർണ ജൂബിലി പൂർത്തിയാക്കി. ഇതിനോടനുബന്ധിച്ച് കടുവ, സിംഹം, പുള്ളിപ്പുലി, മഞ്ഞുപുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നിവയുടെ സംരക്ഷണത്തിലും പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസിന് (ഐബിസിഎ) പ്രധാനമന്ത്രി മോദി ഞായറാഴ്ച തുടക്കമിട്ടു.

ഏഷ്യയിലെ വന്യജീവികളുടെ അനധികൃത വേട്ടയാടലും വ്യാപാരവും കർശനമായി തടയാൻ ആഗോള നേതാക്കളുടെ സഖ്യത്തോട് 2019 ജൂലൈയിൽ മോദി ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിലാണ് ഐബിസിഎ ആരംഭിക്കുന്നത്.

Advertisment

പ്രധാനമന്ത്രി സന്ദർശനം നടത്തുന്നതിനാൽ ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ ഞായറാഴ്ചവരെ പൊതുജനങ്ങൾക്ക് സഫാരി നിരോധിച്ചു. ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണർ ഡി.എസ്. രമേഷാണ് ഉത്തരവിട്ടത്.

ബന്ദിപ്പൂര്‍ കടുവാസങ്കേതം സന്ദര്‍ശിച്ചശേഷം മോദി തമിഴ്‌നാട്ടിലെ മുതുമലൈ തേപ്പക്കാട് ആന ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെ പാപ്പാന്മാരുമായും മറ്റ് ആന പരിപാലകരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്ററിയിലെ ബൊമ്മന്‍- ബെല്ലി ദമ്പതിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മുതുമലൈയില്‍ നിന്ന് മസിനഗുഡിയിലേക്ക് പോയ പ്രധാനമന്ത്രി ഇവിടുത്തെ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരുമായി സംവദിച്ചു. മോദിയുടെ സന്ദര്‍ശനാര്‍ഥം മുതുമല മേഖലയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വ്യാഴാഴ്ചമുതല്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: