/indian-express-malayalam/media/media_files/uploads/2018/11/modi-solih-amp-1.jpg)
ന്യൂഡല്‍ഹി: മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും . ഇതിനായി പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകുന്ന വിവരം വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ മാലി സന്ദര്‍ശനം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷികുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
2015 മാര്‍ച്ചില്‍ മാലിദ്വീപ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഒരുങ്ങിയെങ്കിലും മാലിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടർന്ന് യാത്ര ഉപേക്ഷിക്കുകയായിരുന്നു. നവംബര്‍ 17ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുനത് ഇന്ത്യയും മാലിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബര്‍ 24ന് സോളിഹിനെ അഭിനന്ദിക്കവെയാണ് സത്യപതിജ്ഞ ചടങ്ങിനായി മോദിയെ സോളിഹ് ക്ഷണിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദപരമായ ബന്ധം നിലനിര്‍ത്തുമെന്നും ഇരു നേതാക്കളും പറഞ്ഞു.
പുറത്താക്കപെട്ട മാലി പ്രസിഡന്റ് അബ്ദുള്ള യമീന്റെ ചൈനയുമായുള്ള അടുപ്പത്തില്‍ നിന്നും വിഭിന്നമായ നിലപാടാണ് സോളിഹ് സ്വീകരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് വിസ നിയന്ത്രണം, ചൈനയുമായി കച്ചവട ഉടമ്പടി തുടങ്ങിയ നയങ്ങള്‍ ആയിരുന്നു യമീന്‍ സ്വീകരിച്ചത്.
മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തിയിരുന്നു. മാല്‍ദിവ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ സോളിഹിന്റെ വിജയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.