scorecardresearch

ധ്യാനം കഴിഞ്ഞ് മോദി ഗുഹയില്‍ നിന്ന് പുറത്തിറങ്ങി; ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി

'വിദേശ രാജ്യങ്ങളില്‍ പോകുന്നതിന് ഞാന്‍ എതിരല്ല. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ രാജ്യത്തെ വ്യത്യസ്ഥ സ്ഥലങ്ങളും കാണണം - മോദി

'വിദേശ രാജ്യങ്ങളില്‍ പോകുന്നതിന് ഞാന്‍ എതിരല്ല. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ രാജ്യത്തെ വ്യത്യസ്ഥ സ്ഥലങ്ങളും കാണണം - മോദി

author-image
WebDesk
New Update
Modi at Kedar, മോദി കേദാർനാഥിൽ, narendra modi, നരേന്ദ്ര മോദി, pm modi kedarnath,പി എം മോദി കേദർനാഥ്, ബദ്രിനാഥ്, ഹിമാലയൻ pm modi badrinath, pm modi prayers, bjp, election campaign, model code, election commission, lok sabha elections 2019, election news, indian express

കേദാർനാഥ്: രാജ്യത്ത് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെ ധ്യാനം പൂർത്തിയാക്കി ഗുഹയില്‍ നിന്നും പുറത്തിറങ്ങി. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലായിരുന്നു മോദിയുടെ ഏകാന്ത ധ്യാനം. ഗുഹയില്‍ നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു. പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തോട് താന്‍ ഒന്നും ആവശ്യപ്പെട്ടില്ലെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

'നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നമ്മുടെ രാജ്യം കണ്ടറിയണം. വിദേശ രാജ്യങ്ങളില്‍ പോകുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ നമ്മുടെ രാജ്യത്തെ വ്യത്യസ്ഥ സ്ഥലങ്ങളും നമ്മള്‍ കാണണം,' മോദി പറഞ്ഞു.

ഏകാന്ത ധ്യാനം അവസാനിപ്പിച്ച മോദി കേദാർനാഥ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകും. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം ബദരിനാഥിലേക്ക‌് പോകും. ഏകാന്തവാസത്തിന് സമയം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. 'ദൈവത്തോട് എനിക്ക് വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല. ദൈവമാണ് എല്ലാത്തിനും നമുക്ക് കഴിവ് തന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കണമെന്നാണ് പ്രാര്‍ത്ഥിച്ചത്,' മോദി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ഇന്നലെ പരമ്പരാഗതമായ പഹാഡി വസ്ത്രമണിഞ്ഞാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി രണ്ടരമണിക്കൂർ നടന്നാണ് ഗുഹയിലെത്തിയത്. രാത്രി മുഴുവന്‍ ഗുഹയില്‍ ചെലവഴിച്ച പ്രധാനമന്ത്രി ഇന്ന് ബദരീനാഥിലേക്ക് പോകും. ഇന്ന് തന്നെ ഡെല്‍ഹിയില്‍ മടങ്ങി എത്തുകയും ചെയ്യും. ക്ഷേത്ര സന്ദര്‍ശനത്തിനിടെ കേദാര്‍നാഥ് വികസന പ്രോജക്ടും മോദി ചര്‍ച്ച ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. മോദി മത്സരിക്കുന്ന വാരാണസി ഉള്‍പ്പെടെ 59 മണ്ഡലങ്ങളിലാണ് ഇന്ന് അവസാനഘട്ട പോളിങ് നടക്കുന്നത് . ബദ്രിനാഥില്‍ മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയായിരിക്കെ നാല് തവണ മോദി സന്ദര്‍ശനം നടത്തിയ ക്ഷേത്രമാണിത്.

Read More: കേദാര്‍നാഥോ കാന്‍ ചലച്ചിത്രമേളയോ? മോദിയുടെ തീര്‍ഥാടന യാത്രയ്ക്ക് പിന്നാലെ കൂടി ട്രോളന്മാരും

കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നല്‍ രുദ്ര ഗുഹയിലേക്കെത്താം. വെട്ടുകല്ലുകള്‍ കൊണ്ട് പണി തീര്‍ത്ത ഗുഹക്ക് ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത് 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്.

വെറും ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതിനായി നിര്‍മ്മിച്ചതാണിത്. മോദി ചെറുപ്പത്തില്‍ കഠിനമായ ഏകാന്ത ധ്യാനം നടത്തിയിട്ടുണ്ടെങ്കിലും രുദ്ര ഗുഹ അങ്ങനെയല്ല. രാവിലത്തെ ചായ മുതലുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് ഗുഹയിലെത്തും.

ധ്യാനിയുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവുന്നതുമാണ്. 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. മാനസികവും ശാരീരികവുമായ പരിശോധനകള്‍ക്ക് ശേഷമാകും ധ്യാനം ചെയ്യാനുള്ള അനുമതി ലഭിക്കുക. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകു. ഗുഹയ്ക്കകത്ത് ടെലഫോണ്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും. 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണ് ഗുഹയ്ക്കുള്ളത്. രുദ്ര ഗുഹയിലെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്. 3000 രുപയായിരുന്നു ചെലവ്. ഇപ്പോള്‍ ചിലവ് കുറച്ചിട്ടുണ്ട്.

Narendra Modi Bjp Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: