/indian-express-malayalam/media/media_files/2025/09/17/modi-trumph-2025-09-17-08-11-44.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം അതീവ ഹൃദ്യവും ക്രിയാത്മകവും ആയിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.
ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിലെ സ്ഥിരമായ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. വ്യാപാരം, പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യ, ഊർജ്ജം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു.
Also Read: ട്രംപിന്റെ ഗോൾഡ് കാർഡ് വിസ പദ്ധതി നിലവിൽ വന്നു; 10 ലക്ഷം ഡോളർ നിക്ഷേപിക്കുന്നവർക്ക് യുഎസ് വിസ
Had a very warm and engaging conversation with President Trump. We reviewed the progress in our bilateral relations and discussed regional and international developments. india and the U.S. will continue to work together for global peace, stability and prosperity.…
— Narendra Modi (@narendramodi) December 11, 2025
യുഎസ് ഉന്നതതല പ്രതിനിധി സംഘം ഡൽഹിയിൽ ദ്വിദിന ചർച്ചകൾക്കായി എത്തിയ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടെയും സംഭാഷണം. ചോളം, സോയാബീൻ തുടങ്ങി യുഎസിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക്, ഇന്ത്യൻ വിപണിയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം അമേരിക്കൻ ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, തദ്ദേശീയ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഇന്ത്യ.
Also Read: രാജ്യത്ത് എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യൻ അരിക്ക് അധിക നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോഴത്തെ സംഭാഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിന്റെയും സമവായ നീക്കങ്ങളുടെയും സൂചനയാണ് നൽകുന്നതെന്നാണ് വിലയിരുത്തൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us