scorecardresearch
Latest News

ഞങ്ങള്‍ക്ക് പാര്‍ട്ടിയാണ് കുടുംബം, കോണ്‍ഗ്രസിന് കുടുംബമാണ് പാര്‍ട്ടി: മോദി

അതേസമയം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രിയങ്കയ്ക്ക് ആശംസകള്‍ നേര്‍ന്നു

ഞങ്ങള്‍ക്ക് പാര്‍ട്ടിയാണ് കുടുംബം, കോണ്‍ഗ്രസിന് കുടുംബമാണ് പാര്‍ട്ടി: മോദി

ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ കുടുംബത്തെ എതിര്‍ക്കുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

‘ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം. എന്നാല്‍ കോണ്‍ഗ്രസില്‍ കുടുംബമാണ് പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നത്,’ മോദി പറഞ്ഞു. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രിയങ്കയ്ക്ക് ആശംസകള്‍ നേര്‍ന്നെങ്കിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും മറന്നില്ല. ‘അതൊരു കുടുംബപരമായ കാര്യമാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കുടുംബത്തേക്കാൾ വലുത് തങ്ങൾക്ക് പാർട്ടിയും ഈ രാജ്യവുമാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്ര പറഞ്ഞു. എന്നാൽ കോൺഗ്രസന് പാർട്ടിയേക്കാൾ വലുത് തങ്ങളുടെ കുടുംബമാണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന കുടുംബരാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്കയെ കിഴക്കൻ യു.പിയുടെ രാഷ്ട്രീയ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജനറൽ സെ​ക്ര​ട്ട​റി​യാ​യാണ് പ്രി​യ​ങ്ക​യെ ഹൈക്കമാൻഡ് നി​യ​മി​ച്ചത്. എ​ഐ​സി​സി​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തുവി​ട്ട​ത്. ഒ​പ്പം പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യേ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

പ്രി​യ​ങ്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത​ല​ങ്ങ​ളി​ലേ​ക്ക് വ​ര​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും അ​വ​ർ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ പോ​ലും പ്രി​യ​ങ്ക​യു​ടെ സ്വാ​ധീ​ന​വും ഇ​ട​പെ​ട​ലും ഏ​റെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഉ​ന്ന​ത കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modi slams priyankas formal induction into congress