scorecardresearch

പ്രതിപക്ഷ സഖ്യം 'അഴിമതിക്കാരുടെ സംഗമം'; എന്‍ഡിഎ 'സംഭാവനകളുടെ കൂട്ടായ്മ'യെന്ന് പ്രധാനമന്ത്രി

എന്‍ഡിഎ പുതിയ ഇന്ത്യയ്ക്കും വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മോദി പറഞ്ഞു.

എന്‍ഡിഎ പുതിയ ഇന്ത്യയ്ക്കും വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മോദി പറഞ്ഞു.

author-image
Liz Mathew
New Update
PM Modi| Opposition conclave |NDA

പ്രതിപക്ഷ സഖ്യം 'അഴിമതിക്കാരുടെ സംഗമം'; എന്‍ഡിഎ 'സംഭാവനകളുടെ കൂട്ടായ്മ'യെന്ന് പ്രധാനമന്ത്രി ഫൊട്ടോ-എഎന്‍ഐ

ന്യൂഡല്‍ഹി: അധികാര കൊതി, അഴിമതി, വംശീയ രാഷ്ട്രീയം എന്നിവ രാജ്യത്തിന് ഹാനികരമെന്ന് 38 എന്‍ഡിഎ സഖ്യകക്ഷികളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ സംഭാവനകളുടെയും ശക്തിയുടെയും കൂട്ടുകെട്ടാണ് രണ്ടാമത്തേത് നിര്‍ബന്ധങ്ങളുടെ സഖ്യമാണെന്നും ഇവിടെ തത്ത്വങ്ങളോടും മൂല്യങ്ങളോടുമുള്ള വിട്ടുവീഴ്ചയാണ് അവരെ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ബംഗളൂരുവിലെ പ്രതിപക്ഷ യോഗത്തെ അഴിമതിക്കാരുടെ സമ്മേളനം എന്ന് വിശേഷിപ്പിച്ച മോദി അധികാര കൊതിയില്‍ അഴിമതി ഉദ്ദേശ്യത്തോടെ, വംശീയ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായി, ജാതീയതയും പ്രാദേശികതയും കണക്കിലെടുത്ത് ഒരു സഖ്യം രൂപപ്പെടുമ്പോള്‍, ആ സഖ്യം രാജ്യത്തിന് വളരെ ദോഷകരമാണെന്നും പറഞ്ഞു.

നിഷേധാത്മകതയിലും വൈരുദ്ധ്യങ്ങളിലുമാണ് പ്രതിപക്ഷ സഖ്യം കെട്ടിപ്പടുത്തതെന്നും നിഷേധാത്മകതയോടെ രൂപീകരിച്ചവ ഒരിക്കലും വിജയിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. 1990 കളില്‍ അസ്ഥിരത കൊണ്ടുവരാനും സര്‍ക്കാരുകളെ താഴെയിറക്കാനും കോണ്‍ഗ്രസ് സഖ്യങ്ങള്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ രൂപീകരിച്ചത് ആര്‍ക്കുമെതിരെയോ ആരെയും അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനോ അല്ല, മറിച്ച് രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ്, അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയുടെ 25-ാം വാര്‍ഷികത്തിലാണ് 38 പാര്‍ട്ടികളുടെ യോഗം നടക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തിയ മോദി, പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ഈ പാര്‍ട്ടികള്‍ കൈകോര്‍ക്കുവെന്നും എന്‍ഡിഎ പുതിയ ഇന്ത്യയ്ക്കും വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും പറഞ്ഞു.

Advertisment

ഇവയില്‍ ചെറിയ കക്ഷികളുണ്ട്, അവയില്‍ ചിലതിന് സംസ്ഥാന അസംബ്ലികളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയില്ല. ബിജെപി തങ്ങളുമായി തുല്യ പങ്കാളിയായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കാന്‍ മോദി ശ്രമിച്ചു. പാര്‍ട്ടികള്‍ പ്രാദേശിക അഭിലാഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''ഇതൊരു മനോഹരമായ മഴവില്ലാണ്… എന്‍ഡിഎയില്‍ ചെറുതോ വലുതോ ആയ ഒരു പാര്‍ട്ടിയും ഇല്ല. 2014ലും 2019ലും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചുവെന്നും മോദി പറഞ്ഞു. കൂടുതല്‍ വായിക്കാന്‍

Bjp Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: