/indian-express-malayalam/media/media_files/uploads/2018/09/modi.jpg)
General Category Reservation Quota in India
അഹമ്മദാബാദ്: സർദാർ വല്ലഭായി പട്ടേലിനെ ആദരിച്ചതിന് പ്രതിപക്ഷം തന്നെ കുറ്റക്കാരനായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേൽ പ്രതിമ നിർമിച്ചതോടെ തന്‍റെ സ്വപ്നം യാഥാർഥ്യമായെന്നും മോദി പറഞ്ഞു. ഏകതാ പ്രതിമ രാഷ്ട്രത്തിനു സമർപ്പിച്ച ശേഷം സംസാരിക്കവേയാണ് മോദി പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞത്. രാജ്യത്തെ മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നത് എങ്ങനെ തെറ്റാകുമെന്ന് ചോദിച്ച മോദി എല്ലാ ഇന്ത്യക്കാർക്കും ചരിത്രപരമായ ആവേശോജ്ജ്വലമായ നിമിഷമാണിതെന്നും പറഞ്ഞു.
'നമ്മുടെ രാജ്യത്തിന്റെ ഈ നേട്ടത്തെ രാഷ്ട്രീയപ്രേരിതമായി കുറ്റം പറയുന്നത് കാണുമ്പോള്‍ ഞാന്‍ അതിശയിച്ച് പോവുകയാണ്. ഞങ്ങള്‍ വലിയൊരു തെറ്റ്ചെയ്തത് പോലെയാണ് കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നത് തെറ്റാണോ,' മോദി ചോദിച്ചു.
പ്രദേശത്തെ ആദിവാസികളുടേയും കര്‍ഷകരുടേയും പരിശ്രമം ഏറെ വലുതാണെന്ന് മോദി പറഞ്ഞു. പ്രതിമ കാരണം പ്രദേശത്ത് തൊഴില്‍ കൂടുകയും ജീവിതരീതിയില്‍ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പുതിയ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് പട്ടേലാണ്, ഗോത്ര വിഭാഗത്തിന്റെ ത്യാഗമാണ് പ്രതിമയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം നടന്നത്.
വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മശതാബ്ദി ദിനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. 182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. സ്‌റ്റേജില്‍ ഒരുക്കിയ യന്ത്രസഹായത്തോടെ പ്രധാനമന്ത്രി നര്‍മ്മദ നദിയിലെ ജലവും മണ്ണും പ്രതിമയില്‍ വിര്‍ച്വല്‍ അഭിഷേകവും നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us