scorecardresearch

സ്നോർക്കെല്ലിംഗ് ജാക്കറ്റിൽ പ്രധാനമന്ത്രി; ലക്ഷദ്വീപ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി

സാഹസികത നിറഞ്ഞ കടലിനടിയിലെ സ്നോർക്കെല്ലിംഗ് അതിശയകരമായ അനുഭവമാണെന്നാണ് പ്രധാനമന്ത്രി ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു

സാഹസികത നിറഞ്ഞ കടലിനടിയിലെ സ്നോർക്കെല്ലിംഗ് അതിശയകരമായ അനുഭവമാണെന്നാണ് പ്രധാനമന്ത്രി ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു

author-image
WebDesk
New Update
Modi lakshadweep

ഫൊട്ടോ: നരേന്ദ്ര മോദി-എക്സ്

സ്നോർക്കെല്ലിംഗ് ജാക്കറ്റിൽ കടലിന് നടുക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി. തന്റെ ലക്ഷദ്വീപ് സന്ദർശനത്തിനിടയിലെ വിശ്രമവേളകളിലെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്ററിലാണ് ലക്ഷദ്വീപിന്റെ പ്രകൃതി ഭംഗി വ്യക്തമാക്കുന്ന തരത്തിലെ മനോഹരമായ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സാഹസികത നിറഞ്ഞ കടലിനടിയിലെ സ്നോർക്കെല്ലിംഗ് അതിശയകരമായ അനുഭവമാണെന്നാണ് പ്രധാനമന്ത്രി ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. 

Advertisment

കടലിലെ ചിത്രങ്ങൾക്കൊപ്പം തന്നെ ബീച്ചിലെ തന്റെ വിശ്രമവേളകളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രഭാത നടത്തത്തിന്റേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മനോഹരമായ പ്രകൃതിഭംഗിക്കൊപ്പം തന്നെ ലക്ഷദ്വീപിന്റെ ശാന്തതയും തന്നെ ആകർഷിക്കുന്നുവെന്നും മോദി കുറിച്ചു. 

Advertisment

ജനുവരി 2, 3 തീയതികളിലാണ് കൊച്ചി-ലക്ഷദ്വീപിന്റെ ആശയവിനിമയ രംഗത്തെ വികസനം സാധ്യമാക്കിക്കൊണ്ടുള്ള കൊച്ചി-ലക്ഷദ്വീപ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷന്റെ ഉദ്ഘാടനത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അഞ്ച് മാതൃകാ അംഗൻവാടി കേന്ദ്രങ്ങളുടെയും നവീകരണത്തിന് തറക്കല്ലിടുന്നതിനും മോദി ലക്ഷദ്വീപിൽ എത്തിയത്.

ലക്ഷദ്വീപിലെ ജനങ്ങളുടെ ഇടയിൽ നിൽക്കാൻ എനിക്ക് അവസരം ലഭിച്ചുവെന്നും ദ്വീപുകളുടെ അതിമനോഹരമായ സൗന്ദര്യത്തിലും അവിടുത്തെ ജനങ്ങളുടെ അവിശ്വസനീയമായ സ്നേഹത്തിലും താൻ ഏറെ സന്തോഷവാനാണെന്ന് മോദി പരഞ്ഞു. ഒപ്പം ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ ആളുകളുമായി സംവദിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും ദ്വീപുകളിലെ ജനങ്ങളുടെ ആതിഥ്യത്തിന്  നന്ദി പറയുന്നുവെന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

മെച്ചപ്പെട്ട വികസനത്തിലൂടെ  ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, മികച്ച ആരോഗ്യ സംരക്ഷണം, വേഗതയേറിയ ഇന്റർനെറ്റ്, കുടിവെള്ളം എന്നിവയ്‌ക്കുള്ള അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും അതോടൊപ്പം തന്നെ ഊർജസ്വലമായ പ്രാദേശിക സംസ്‌കാരത്തെ സംരക്ഷിക്കുകയും ചെയ്യുകയുമാണ് സർക്കാർ ലക്ഷ്യമെന്നും ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി വ്യക്തമാക്കി. ലക്ഷദ്വീപ് വെറുമൊരു ദ്വീപസമൂഹമല്ല മറിച്ച്  അത് കാലാതീതമായ പാരമ്പര്യവും ദ്വീപിലെ ജനങ്ങളുടെ ആത്മാവിന്റെ സാക്ഷ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. 

Narendra Modi Lakshadweep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: