Latest News

ജിഎസ്‌ടിക്ക് കീഴില്‍ മെഴ്‌സിഡസ് ബെന്‍സിനും, പാലിനും ഒരേ നികുതി നിരക്ക് ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി

കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് നടപ്പാക്കിയ ചരക്ക് സേവന നികുതി പ്രകാരം ഒരു വര്‍ഷത്തിനുളളില്‍ പരോക്ഷ നികുതിയില്‍ 70 ശതമാനം അധിക വരുമാനം ഉണ്ടായെന്ന് മോദി

Narendra Modi, Monsoon Session, Parliament, PM Modi, Opposition parties, ParliamentLok Sabha, Rajya Sabha

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)​യുടെ കീഴില്‍ എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരേ നികുതി നിരക്ക് ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഴ്‌സിഡസ് കാറിനും പാലിനും 18 ശതമാനം എന്ന ഒരേ നികുതി നിരക്ക് ആയാല്‍ ഭക്ഷണത്തിനും അടിസ്ഥാനപരമായ ഉത്പന്നങ്ങള്‍ക്കും വില അധികമാകുമെന്നും കോണ്‍ഗ്രസിന്റെ ആവശ്യത്തെ തളളിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് നടപ്പാക്കിയ ചരക്ക് സേവന നികുതി പ്രകാരം ഒരു വര്‍ഷത്തിനുളളില്‍ പരോക്ഷ നികുതിയില്‍ 70 ശതമാനം അധിക വരുമാനം ഉണ്ടായെന്ന് മോദി പറഞ്ഞു. രാജ്യത്ത് വളർച്ചയും സുതാര്യതയും ജിഎസ്ടി കൊണ്ടുവന്നെന്ന് മോദി കൂട്ടിച്ചേര്‍ത്തു. സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജിഎസ്‌ടിയെന്നും അദ്ദേഹം പറഞ്ഞു.

ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ജിഎസ്ടി സഹായിച്ചു. ചെറുകിട,​ ഇടത്തര വ്യാപാരികൾക്കും ജിഎസ്‌ടി ഗുണമായി മാറി- മോദി പറഞ്ഞു. ഇന്ത്യൻ സന്പദ്വ്യവസ്ഥയിൽ ജിഎസ്‌ടി പോസിറ്റീവായ മാറ്റമാണ് കൊണ്ടുവന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണമാണിത്. രാജ്യത്ത് ഇൻസ്‌പെക്‌ടർ രാജിന് അന്ത്യം കുറിച്ചത് ജിഎസ്‌ടിയിലൂടെയാണെന്നും മോദി ചൂണ്ടിക്കാട്ടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi says mercedes and milk cannot have same tax rules out single slab under gst

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express