ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികൾക്കിടയിൽ “സാങ്കേതികവിദ്യയുമായുള്ള അമിതമായ സമ്പർക്കം” ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. സ്കൂളുകളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും സിബിഎസ്‌ഇ, എൻസിഇആർടി, യുജിസി തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ, പങ്കെടുത്തു, അങ്കണവാടികൾ പരിപാലിക്കുന്ന ഡാറ്റാബേസുകൾ സ്‌കൂളുകൾ സൂക്ഷിക്കുന്ന രേഖകളുമായി സംയോജിപ്പിച്ച് കുട്ടികളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കണമെന്നും യോഗത്തിൽ മോദി നിർദേശിച്ചു.
“സ്‌കൂളിൽ പോകുന്ന കുട്ടികളിലെ സാങ്കേതികവിദ്യയുടെ അമിതമായ ഇടപഴകയ ഒഴിവാക്കാൻ ഓൺലൈൻ, ഓഫ്‌ലൈൻ പഠനത്തിന്റെ ഒരു ഹൈബ്രിഡ് സംവിധാനം വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു. കുട്ടികൾ അങ്കണവാടികളിൽ നിന്ന് സ്കൂളുകളിലേക്ക് മാറുമ്പോൾ അങ്കണവാടികൾ പരിപാലിക്കുന്ന ഡാറ്റാബേസുകൾ സ്കൂൾ ഡാറ്റാബേസുകളുമായി പരിധികളില്ലാതെ സംയോജിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു, ”പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തദ്ദേശീയ കളിപ്പാട്ട വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ സ്റ്റാർട്ടപ്പുകളോടും സംരംഭകരോടും മുൻകാലങ്ങളിൽ ആഹ്വാനം ചെയ്ത മോദി, വിദ്യാർത്ഥികളിൽ ആശയപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച കളിപ്പാട്ടങ്ങളുടെ ഉപയോഗത്തിന് ഊന്നൽ നൽകണമെന്ന് പറഞ്ഞു.
മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സയൻസ് ലാബുകളുള്ള സെക്കൻഡറി സ്കൂളുകൾ അവരുടെ പ്രദേശത്തെ കർഷകരുമായി ചേർന്ന് മണ്ണ് പരിശോധന നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ പൊതു സർവ്വകലാശാലകളുടെ പ്രവേശന പരീക്ഷ, ഡ്യൂവൽ ഡിഗ്രി, നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകൾ, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് തുടങ്ങിയ എൻഇപി ശുപാർശകൾ നടപ്പാക്കുന്നതിന്റെ പുരോഗതിയും മോദി അവലോകനം ചെയ്തു.