ന്യൂഡൽഹി: ഗുജറാത്തിലേയും ഹിമാചല്‍പ്രദേശിലേയും വിജയത്തില്‍ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിനും വികസനത്തിനുമുളള ജനങ്ങളുടെ പിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി അക്ഷീണമായി പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

‘ബിജെപിയെ അധികാരത്തിൽ എത്തിച്ച ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഞാന്‍ തല കുനിക്കുന്നു. വികസനത്തിന്റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. സംസ്ഥാനങ്ങളുമായി ചേർന്ന് സുസ്ഥിര വികസനം സാധ്യമാക്കും. സർക്കാരിന്റെ മികച്ച ഭരണത്തിനും വികസന നയങ്ങൾക്കും ജനങ്ങളുടെ പിന്തുണയുണ്ടെന്നാണ് ഫലം തെളിയിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ