scorecardresearch

പുടിൻ ഡൽഹിയിൽ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്ന പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്ന പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും

author-image
WebDesk
New Update
Prime Minister Narendra Modi Vladimir Putin

ചിത്രം: എക്സ്

ഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഡൽഹി വിമാനത്താവളത്തിലെത്തിയാണ് പുടിനെ പ്രധാനമന്ത്രി സ്വീകരിച്ചത്. റഷ്യൻ പ്രസിഡന്റിനെ ആലിംഗനം ചെയ്യുന്നതിന്റെയും ഹസ്തദാനം നൽകി ഇന്ത്യയിലേക്ക് വരവേൽക്കുന്നതിന്റെയും ചിത്രങ്ങൾ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

Advertisment

സുഹൃത്തായ പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു. ഇന്നും നാളെയുമായി നടക്കുന്ന തങ്ങളുടെ ആശയവിനിമയങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും ഇന്ത്യ-റഷ്യ സൗഹൃദം കാലാതീതമായ ഒന്നാണെന്നും അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.

Also Read: പുടിനുമായി കൂടിക്കാഴ്ചയിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ന് രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മോദിയോടൊപ്പം സ്വകാര്യ അത്താഴവിരുന്നിൽ പുടിൻ പങ്കെടുക്കുമെന്നാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡൽഹിയിലെ പാലം ടെക്നിക്കൽ വിമാനത്താവളത്തിൽ നിന്ന് പുടിനൊപ്പം ഒരേ കാറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.

Also Read: ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസ്; അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ഡോ. ഹാനി ബാബുവിന് ജാമ്യം

യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. റഷ്യൻ പ്രസിഡന്റിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. സ്വകാര്യ വിരുന്ന്, ഉഭയകക്ഷി ചർച്ചകൾ, സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ച എന്നിവ സന്ദർശനത്തിന്റെ ഭാഗമായിരിക്കും.

Also Read: ഇൻഡിഗോയിൽ പ്രതിസന്ധി; ഫ്ലൈറ്റ് ഡ്യൂട്ടി നിയമങ്ങൾ തിരിച്ചടിയായത് എങ്ങനെ?

അതേസമയം, യുക്രൈയ്ൻ യുദ്ധം തുടങ്ങിയ ശേഷം 16 തവണ മോദിയും പുടിനും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിലെ എസ്.സി.ഒ  ഉച്ചകോടിയിൽ വെച്ച് ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് മോദി പുടിനോട് പറഞ്ഞിരുന്നു. 

Read More: മിസോറാം മുൻ ​ഗവർണർ സ്വരാജ് കൗശൽ അന്തരിച്ചു; വിടവാങ്ങിയത് മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഭർത്താവ്

Narendra Modi Vladimir Putin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: