scorecardresearch

ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓഡര്‍ ഓഫ് ദ നൈല്‍' സ്വീകരിച്ച് മോദി

26 വര്‍ഷത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി

26 വര്‍ഷത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി

author-image
WebDesk
New Update
Narendra Modi | Egypt | Order of the Nile

'ഓഡര്‍ ഓഫ് ദ നൈല്‍' ബഹുമതി ഏറ്റുവാങ്ങിയ ശേഷം നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓഡര്‍ ഓഫ് ദ നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസി. വ്യാപാരം, നിക്ഷേപം തുടങ്ങിയവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ ഇരുവരും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഈ‍ജിപ്തിലെത്തിയത്. പ്രസിഡന്റ് അബ്ദുള്‍ ഫത്താഹിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. പ്രെസിഡെന്‍ഷ്യല്‍ പാലസില്‍ വച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഇന്ത്യയിലെ ദാവൂദി ബോറ സമുദായത്തിന്റെ സഹായത്തോടെ പുനർനിർമ്മിച്ച കെയ്റോയിലെ ചരിത്രപ്രസിദ്ധമായ പതിനൊന്നാം നൂറ്റാണ്ടിലെ അൽ-ഹക്കീം മോസ്കും മോദി സന്ദർശിച്ചു.

ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈജിപ്തില്‍ യുദ്ധത്തിലേര്‍പ്പെട്ട ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തിലും മോദിയെത്തി. 26 വര്‍ഷത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി. കൊല്ലപ്പെട്ട നാലായിരത്തോളം ഇന്ത്യന്‍ സൈനികരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്.

Advertisment
Narendra Modi Egypt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: