ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്ക് കനത്ത തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് കേന്ദ്രം. 40 സിആർപിഎഫ് ജവാന്മാരാണ് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

“തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സുരക്ഷ സേനകൾക്ക് തീരുമാനിക്കാം. ഭാവിയിൽ തിരിച്ചടിയുടെ സ്വഭാവം എന്തായിരിക്കണമെന്ന കാര്യത്തിലും തീരുമാനമെടുക്കാൻ സുരക്ഷാ സേനകൾക്ക് അനുമതി നൽകുന്നു. ഇത് ഇന്ത്യയുടെ പുതിയ ഉടമ്പടിയും നയവുമാണ്,” പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്​ച രാത്രി ഡൽഹി പാലം വിമാനത്താവളത്തിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാൾ, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ, സേനാമേധാവികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ