scorecardresearch

ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ നടൻ, ധർമേന്ദ്രയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ യുഗാന്ത്യമെന്ന് പ്രധാനമന്ത്രി

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ധർമേന്ദ്രയുടെ കഴിവ് തലമുറകളിലൂടെ എണ്ണമറ്റ ആളുകളെ സ്പർശിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ധർമേന്ദ്രയുടെ കഴിവ് തലമുറകളിലൂടെ എണ്ണമറ്റ ആളുകളെ സ്പർശിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

author-image
WebDesk
New Update
Modi Dharmendra

ചിത്രം: ഇൻസ്റ്റഗ്രാം

ഡൽഹി: ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമാണ് ഇതിഹാസ നടൻ ധർമേന്ദ്രയുടെ വിയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസിക ചലച്ചിത്ര വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അവതരിപ്പിച്ച ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ അസാധാരണ നടനായിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

Advertisment

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ധർമേന്ദ്രയുടെ കഴിവ് തലമുറകളിലൂടെ എണ്ണമറ്റ പ്രേക്ഷകരെ സ്പർശിച്ചുവെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. "ധർമേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നു. അദ്ദേഹം ഒരു ഐതിഹാസിക ചലച്ചിത്ര വ്യക്തിത്വമായിരുന്നു. അവതരിപ്പിച്ച ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ ഒരു അസാധാരണ നടനായിരുന്നു അദ്ദേഹം."

Also Read: ഒരു യുഗത്തിൻ്റെ അവസാനമാണിത്; കരൺ ജോഹർ

"വൈവിധ്യമാർന്ന വേഷങ്ങൾ അദ്ദേഹം ചെയ്ത രീതി എണ്ണമറ്റ ആളുകളെ സ്പർശിച്ചു. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയാൽ ധർമേന്ദ്ര ജി ഒരുപോലെ പ്രശംസിക്കപ്പെട്ടു. ഈ ദുഃഖകരമായ വേളയിൽ, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എണ്ണമറ്റ ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി," പ്രധാനമന്ത്രി കുറിച്ചു.

Advertisment
ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. "ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്."
"രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര.
ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു," മുഖ്യമന്ത്രി പറഞ്ഞു.

Also Read:450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഏറെക്കാലം മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധർമ്മേന്ദ്ര അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങി എത്തിയത്. തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8 നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. ഇതിനുപിന്നാലെയാണ് സിനിമയിലേക്കുള്ള പ്രവേശം. 

Read More: ബോളിവുഡിന്റെ ഹീമാൻ ഇനിയില്ല; ധർമ്മേന്ദ്ര ഇനി ഓർമ

Bollywood Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: