ഞങ്ങൾ ശാന്തരായിരുന്നു, കരഞ്ഞത് പാക്കിസ്ഥാൻ: മോദി

പാക്കിസ്ഥാനാണ് മോദി ആക്രമിച്ചു എന്ന് പറഞ്ഞ് കരഞ്ഞത്

PM modi , പ്രധാനമന്ത്രി, കൊച്ചി, കറാച്ചി, Kochi, Karachi, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government

പാക്കിസ്ഥാനിലെ ബലകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാനാണ് കരഞ്ഞതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 24ന് ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷം കാര്യങ്ങൾ നോക്കികാണുകയായിരുന്നു ഇന്ത്യ. എന്നാൽ പാക്കിസ്ഥാനാണ് മോദി ആക്രമിച്ചു എന്ന് പറഞ്ഞ് കരഞ്ഞത്. പുലർച്ചെ അഞ്ച് മണി മുതൽ പാക്കിസ്ഥാൻ കരച്ചിൽ ആരംഭിച്ചതാണെന്നും മോദി കൂട്ടിച്ചേർത്തു.

റിമോട്ട് കൺട്രോളിലായിരുന്ന 2014ന് മുമ്പുണ്ടായിരുന്ന സർക്കാരാണ് ഭീകരവാദികൾക്ക് മറിച്ചൊന്ന് ചിന്തിക്കാതെ ഇന്ത്യയെ ആക്രമിക്കാൻ അവസരമൊരുക്കിയതെന്ന് മോദി. എന്നാൽ തന്റെ സർക്കാർ ഭീകരവാദത്തിനെതിരെ നിശബ്ദരായിരിക്കില്ല എന്നും ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ മിന്നലാക്രമണം അതിന്റെ തെളിവാണെന്നും മോദി കൂട്ടിച്ചേർത്തു.

“ഇന്ത്യയെ ആക്രമിക്കാമെന്നും മുറിവേൽപ്പിക്കാമെന്നും ശത്രുക്കൾ കരുതുന്നു. എതിരാളികൾ അങ്ങനെ ചിന്തിക്കുന്നതിനുള്ള പ്രധാന കാരണം 014ന് മുമ്പുണ്ടായിരുന്ന റീമോട്ട് നിയന്ത്രിത സർക്കാരാണ്.” മോദി പറഞ്ഞു.

ബാലാകോട്ട്​ തീവ്രവാദ ക്യാംമ്പുകളിൽ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതിന്​ തെളിവില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കും മോദി മറുപടി ഇങ്ങനെ. ‘‘പാക്കിസ്ഥാൻ പോലും സമ്മതിച്ചതാണ്​ അവിടെ വ്യോമാക്രമണം നടന്ന കാര്യം. വ്യോമസേനയും അത്​ അറിയിച്ചിട്ടുണ്ട്​. എന്നാൽ ചിലർക്ക്​ ഇപ്പോഴും സംശയമാണ്. അവർ പാക്കിസ്ഥാനെ സഹായിക്കുകയാണ്​ ചെയ്യുന്നത്.”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi pakistan cried balakot airstrikes opposition mumbai attacks pulwama lok sabha polls

Next Story
‘നമ്മള്‍ പാക്കിസ്ഥാനില്‍ മൂന്ന് മിന്നലാക്രമണങ്ങള്‍ നടത്തി’: വെളിപ്പെടുത്തലുമായി രാജ്നാഥ് സിങ്Rajnath Singh
The moderation of comments is automated and not cleared manually by malayalam.indianexpress.com