scorecardresearch

മെഡിക്കൽ കോഴ്‌സുകളിൽ ഈ വർഷം മുതൽ ഒബിസിക്ക്‌ 27 ശതമാനം സംവരണം: നരേന്ദ്ര മോദി

എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനീയറിങ് കോളേജുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗള എന്നീ അഞ്ചു ഭാഷകളിൽ പഠനം തുടങ്ങുമെന്നും മോദി

എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനീയറിങ് കോളേജുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗള എന്നീ അഞ്ചു ഭാഷകളിൽ പഠനം തുടങ്ങുമെന്നും മോദി

author-image
WebDesk
New Update
Narendra Modi, Central Government

ഫയൽ ചിത്രം

ന്യൂഡൽഹി: നിലവിലെ അധ്യയന വർഷം മുതൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ/ഡെന്റൽ കോഴ്സുകളിൽ അഖിലേന്ത്യാ ക്വാട്ട സ്കീമിൽ ഒബിസിക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് 10 ​ശതമാനവും സംവരണവും നൽകാൻ സർക്കാർ തീരുമാനമെടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനീയറിങ് കോളേജുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗള എന്നീ അഞ്ചു ഭാഷകളിൽ പഠനം തുടങ്ങുമെന്നും മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) ഒരു വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisment

എല്ലാ മേഖലകളിലും രാജ്യത്തിന് അഭിമാനമേകുന്നവരാണ് ഇന്ത്യയിലെ യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായികം, റോബോട്ടിക്സ്, മെഷീൻ ലേണിങ് തുടങ്ങി നിരവധി മേഖലകളിൽ കഴിവുളളവരുണ്ട്. ഈ യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശരിയായ അന്തരീക്ഷം ലഭിക്കുകയാണെങ്കിൽ അവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. എൻഇപി അതിനുളള അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തെയാണ് എൻ‌ഇ‌പി 2020 മാറ്റിസ്ഥാപിച്ചത്. സ്കൂളിലെയും ഉന്നത വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെയും പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. എൻ‌ഇ‌പി പ്രകാരം സെക്കൻഡറി സ്കൂൾ തലം മുതൽ വിദേശഭാഷകളും എല്ലാ ക്ലാസുകളിലും സംസ്‌കൃതവും പഠനഭാഷയായി തിരഞ്ഞെടുക്കാൻ അവസരമുണ്ടാകണം.

Advertisment
Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: