scorecardresearch

Prime Minister Israel visit today: പ്രധാനമന്ത്രി ഇന്ന് ഇസ്രായേലിലേക്ക്; പ്രതിരോധ-വ്യാപാര മേഖലകളിൽ നിർണായക ചർച്ചകൾ

India-Israel Relations Update: പ്രതിരോധം, സുരക്ഷ, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്

India-Israel Relations Update: പ്രതിരോധം, സുരക്ഷ, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്

author-image
WebDesk
New Update
Modi israel

ഫയൽ ചിത്രം

PM Modi Israel Visit News: ന്യൂഡൽഹി: പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിൽ (നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്ന നിർണായക ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കും.

Advertisment

Also Read: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തട്ടിപ്പ്: 100 കോടി പോയത് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക്

പ്രതിരോധം, സുരക്ഷ, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കെ പ്രധാനമന്ത്രി നടത്തുന്ന ഈ സന്ദർശനത്തെ ലോകരാഷ്ട്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Advertisment

Also Read: 2028 ലെ ഒളിമ്പിക്സ് ലൊസാഞ്ചൽസിൽ നടക്കും: ഡൊണാൾഡ് ട്രംപ്

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന 'സുദർശൻ ചക്ര' വ്യോമ പ്രതിരോധ കവചത്തിനായി ഇസ്രായേലിന്റെ 'അയൺ ഡോം' സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ മോദിയുടെ സന്ദർശനവേളയിൽ നടക്കും. ഇസ്രായേൽ പാർലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും.

Also Read: യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു: വ്യോമാക്രമണത്തിന് ഒരുങ്ങി ട്രംപ്; തിരിച്ചടിക്കുമെന്ന് ടെഹ്റാൻ

സാങ്കേതികവിദ്യ, സൈബർ സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ് വ്യവസ്ഥ എന്നീ മേഖലകളിൽ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്യും. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകളും കൂടിക്കാഴ്ചയുടെ ഭാഗമാകും. 2017-ലാണ് പ്രധാനമന്ത്രി ഇതിനുമുമ്പ് ഇസ്രായേൽ സന്ദർശിച്ചത്. 

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 41,000-ത്തിലധികം ഇന്ത്യൻ വംശജർ നിലവിൽ ഇസ്രായേലിലുണ്ട്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

Read More: തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ; കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് നടപടി

Narendra Modi Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: