മോദി അത്ര ‘നല്ല മൂഡിലല്ല’; ഇന്ത്യ-ചൈന തർക്കത്തിൽ ഡോണൾഡ് ട്രംപ്

അവർക്ക് ഞാൻ ഇന്ത്യയിൽ വരുന്നത് ഇഷ്ടമാണ്. ഈ രാജ്യത്തെ മാധ്യമങ്ങൾ എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ എന്നെ ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു

donald trump india visit, ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം, us india trade deal, യുഎസ് ഇന്ത്യ വ്യാപാര കരാർ, us india pact, donald trump news, donald trump in india, donald trump in india news, donald trump india visit 2020, donald trump india visit news, us president donald trump, us president donald trump latest news, narendra modi, narendra modi latest news, narendra modi news, iemalayalam, ഐഇ മലയാളം

വാഷിങ്ടൺ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാനുള്ള തന്റെ വാഗ്ദാനം ആവർത്തിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ സംഘർഷത്തിൽ നരേന്ദ്രമോദിയ്ക്ക് അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിൽ വലിയൊരു സംഘട്ടനം നടക്കുന്നുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

“അവർക്ക് ഞാൻ ഇന്ത്യയിൽ വരുന്നത് ഇഷ്ടമാണ്. ഈ രാജ്യത്തെ മാധ്യമങ്ങൾ എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ എന്നെ ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു. എനിക്ക് മോദിയെ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം ഒരു വലിയ മാന്യനാണ്,” അദ്ദേഹം പറഞ്ഞു.

“അവർക്കിടയിൽ ഒരു വലിയ സംഘർഷം നടക്കുന്നുണ്ട് … ഇന്ത്യയും ചൈനയും. 1.4 ബില്യൺ ജനങ്ങളുള്ള രണ്ട് രാജ്യങ്ങൾ. വളരെ ശക്തരായ സൈനികരുള്ള രണ്ട് രാജ്യങ്ങൾ. ഇന്ത്യ സന്തുഷ്ടരല്ല, ഒരുപക്ഷേ ചൈനയും സന്തുഷ്ടരാകില്ല,” ട്രംപ് പറഞ്ഞു.

“ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. ചൈനയുമായുള്ള ഈ സംഘർഷത്തിൽ അദ്ദേഹം ഒട്ടും സന്തുഷ്ടനല്ല,” ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാര ചർച്ചയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്ഥാപിത സംവിധാനങ്ങളിലൂടെയും നയതന്ത്ര ബന്ധങ്ങളിലൂടെയും തങ്ങൾ ചൈനക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read More: സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ചൈനയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ, ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തിരുന്നു. ഏറ്റവും മോശം സാഹചര്യങ്ങളെക്കുറിച്ചും പരിശീലനത്തെയും യുദ്ധ തയ്യാറെടുപ്പുകളെയും കുറിച്ച് ചിന്തിക്കാനും എല്ലാത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെയും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യാനും ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ കർശനമായി സംരക്ഷിക്കാനും ഷി സൈന്യത്തോട് ആവശ്യപ്പെട്ടതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിയന്ത്രണ രേഖയിൽ (എൽ‌എസി) ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിലുള്ള നിരന്തരമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

Read in English: PM Modi not in ‘good mood’ over border standoff with China: Trump

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi not in good mood over border row with china donald trump

Next Story
യൂബർ, ഒല, സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് പിറകേ ബുക്ക് മൈ ഷോയും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നുBookMyShow, lay off, furloughs, employees, Start Up, StartUp, StartUp crisis, Book My Show, BookMyShow Founder, BookMyShow Founder Letter, founder Ashish Hemrajani,BookMyShow founder Ashish Hemrajani, Uber, Ola, Swiggy, Zomato, Car Dekho, SnapDeal, Oyo, Covid, Lockdown, crisis, financial crisis, covid-19, salary cut,pay cut, coronavirus, ബുക്ക് മൈ ഷോ, ബുക്ക്മൈഷോ, ബുക്ക് മൈ ഷോ ജീവനക്കാർ, ബുക്ക്മൈഷോ ജീവനക്കാർ, പിരിച്ചു വിടൽ, ബുക്ക് മൈ ഷോ ജീവനക്കാരെ പിരിച്ചു വിടുന്നു, യൂബർ, ഊബർ, ഓല, ഒല, ഓയോ, സ്വിഗ്ഗി, സൊമാറ്റോ, കാർ ദേഖോ, ഓയോ, സ്‌നാപ്‌ഡീൽ, ലോക്ക്ഡൗൺ, കോവിഡ്-19, കോവിഡ്, കൊറോണ വൈറസ്, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളി പ്രതിസന്ധി, സ്റ്റാർട്ട് അപ്പ്, സ്റ്റാർട്ടപ്പ്, സ്റ്റാർട്ട് അപ്പ് പ്രതിസന്ധി, സ്റ്റാർട്ടപ്പ് പ്രതിസന്ധി,പ്രതിസന്ധി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com