ബലാകോട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ പ്രതിപക്ഷ സ്വീകരിയ്ക്കുന്ന നിലപാടുകൾ പാക്കിസ്ഥാനെ സന്തോഷിപ്പിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ പാട്നയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. പ്രസംഗത്തിലുടനീളം വ്യോമാക്രമണത്തെ കുറിച്ചായിരുന്നു മോദി സംസാരിച്ചത്.

Also Modi: പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ക്ക് നാണമില്ലേ?; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

“അതിർത്തിയ്ക്ക് അപ്പുറം പോയി ഇന്ത്യൻ വ്യോമസേന എതിരാളികൾക്ക് തിരിച്ചടി നൽകുമ്പോൾ ചിലർ പാക്കിസ്ഥാനെ സന്തോഷിപ്പിക്കാനാണ് ശ്രമിച്ചത്. ഇത് പുതിയ ഇന്ത്യയാണ്. നമ്മുടെ ജവാന്മാരുടെ മരണത്തിൽ നിശബ്ദരായിരിയ്ക്കാൻ നമുക്ക് സാധിക്കില്ല, ” മോദി പറഞ്ഞു.

Also Read: മോദിയുടെ പ്രസ്താവനകള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നത്: യെച്ചൂരി

രാജ്യം മുഴുവൻ ഒറ്റ സ്വരത്തിൽ സംസാരിക്കേണ്ടപ്പോൾ 21 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ചേർന്ന് സർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യൻ സേനയുടെ ധീരതയ്ക്കാണ് അവർ തെളിവ് ചോദിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

Also Read: തടവറയില്‍ വെച്ച് കവിത എഴുതി കുറ്റവാളി; കവിത കേട്ട് വധശിക്ഷ ഒഴിവാക്കി സുപ്രിംകോടതി

എന്തുകൊണ്ടാണ്​ ശത്രുക്കൾക്ക്​ ഗുണകരമാകുന്ന വിധത്തിൽ കോൺഗ്രസ്​ പ്രസംഗിക്കുന്നത്​? തീവ്രവാദ കേന്ദ്രങ്ങൾ​െക്കതിരെ ഞങ്ങൾ ഒരുമിച്ച്​ നിൽക്കുേമ്പാൾ, 21 പാർട്ടികൾ ഞങ്ങളെ ചോദ്യം ചെയ്യുന്നതിനായി ഒന്നിക്കുകയാണ്​. ഇവരുടെ വാക്കുകൾ പാകിസ്​താൻ ഉച്ചത്തിൽ ഏറ്റു പറയുകയാണ്​. മോദി തീവ്രവാദത്തെ തകർക്കാൻ ശ്രമിക്കു​മ്പോൾ, പ്രതിപക്ഷം മോദി​യെ തകർക്കാനാണ്​ ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ