scorecardresearch

'പുരോഗതിക്കും പൈതൃകത്തിനും പ്രാധാന്യം നൽകുന്ന ഭരണം വോട്ടർമാർ ആഗ്രഹിക്കുന്നു'; അസമിൽ തിരുവനന്തപുരം വിജയം പരാമർശിച്ച് മോദി

രാജ്യം പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ നിരന്തരം തള്ളിക്കളയുകയാണെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പുകൾ നൽകുന്നതെന്ന് മോദി പറഞ്ഞു

രാജ്യം പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ നിരന്തരം തള്ളിക്കളയുകയാണെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പുകൾ നൽകുന്നതെന്ന് മോദി പറഞ്ഞു

author-image
WebDesk
New Update
Modi

ഫയൽ ഫൊട്ടോ

ഗുവാഹാട്ടി: അസമിലെ കാലിയാബോറിൽ 6,950 കോടിയുടെ കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയവും മുംബൈയിലെ കോൺഗ്രസിന്റെ പരാജയവും പരാമർശിച്ചുകൊണ്ടായിരുന്നു ചടങ്ങിൽ പ്രധാനമന്ത്രി സംസാരിച്ചത്.

Advertisment

ജനങ്ങൾക്ക് തങ്ങളുടെ പാർട്ടിയിലുള്ള വിശ്വാസം വർധിച്ചതായും രാജ്യം മുഴുവൻ പാർട്ടിയെ ആദ്യ ചോയ്സായി കാണുന്നുവെന്നും മോദി പറഞ്ഞു. അടുത്തിടെ കേരളത്തിലെ ജനങ്ങൾ തങ്ങളുടെ പാർട്ടിക്ക് വലിയ പിന്തുണ നൽകിയെന്നും, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ആദ്യമായി മേയർ സ്ഥാനം പാർട്ടി നേടിയെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

Also Read: ചെങ്കോട്ട സ്ഫോടനം: അൽ ഫലാ സർവകലാശാലയിൽ വൻ തട്ടിപ്പ്, പരിശോധനയ്ക്ക് വ്യാജ ഡോക്ടർമാരെ എത്തിച്ചെന്ന് ഇ.ഡി

പുരോഗതിക്കും പൈതൃകത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നല്ല ഭരണവും വികസനവുമാണ് വോട്ടർമാർ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് അവർ തങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

ബിഹാർ തിരഞ്ഞെടുപ്പിൽ, 20 വർഷത്തിന് ശേഷവും ജനങ്ങൾ തങ്ങൾക്ക് റെക്കോർഡ് വോട്ടുകളും സീറ്റുകളും നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുൻസിപ്പൽ കോർപ്പറേഷനുകളിലൊന്നായ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിൽ രണ്ടു ദിവസം മുമ്പ് നടന്ന മേയർ, കൗൺസിലർ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ, ആദ്യമായി തങ്ങളുടെ പാർട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ഭൂരിഭാഗം നഗരങ്ങളിലും ജനങ്ങൾ തങ്ങൾക്ക് സേവനമനുഷ്ഠിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: സർക്കാർ സ്‌കൂളിൽ പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപിക മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

രാജ്യം പ്രതിപക്ഷ പാർട്ടിയുടെ നിഷേധാത്മക രാഷ്ട്രീയത്തെ നിരന്തരം തള്ളിക്കളയുകയാണെന്ന മറ്റൊരു സന്ദേശംകൂടി ഈ തിരഞ്ഞെടുപ്പുകൾ നൽകുന്നുണ്ടെന്ന് മോദി പറഞ്ഞു. പ്രതിപക്ഷ പാർട്ടിയുടെ ജന്മനഗരമായ മുംബൈയിൽ പോലും അവർ നാലോ അഞ്ചോ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും, പതിറ്റാണ്ടുകളോളം അവർ ഭരിച്ച മഹാരാഷ്ട്രയിൽ പാർട്ടി പൂർണ്ണമായും ചുരുങ്ങിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിന് കൃത്യമായ അജണ്ടകളില്ലാത്ത പാർട്ടിയായതിനാൽ പ്രതിപക്ഷത്തിന് രാജ്യത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പ്രധാനമന്ത്രി പറഞ്ഞതായി പിഐബി അറിയിച്ചു.

Read More: ഗാസ സമാധാന സമിതി; പാനലിൻ്റെ ഏകോപനത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായേല്‍

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: