scorecardresearch

ഷായെയും നദ്ദയെയും കണ്ട് മോദി; കൂടിക്കാഴ്ച മന്ത്രിസഭാ പുനഃസംഘടന അഭ്യൂഹങ്ങൾക്കിടയിൽ

2019ൽ അധികാരത്തിലെത്തിയതിനു ശേഷം ബിജെപി മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല

2019ൽ അധികാരത്തിലെത്തിയതിനു ശേഷം ബിജെപി മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല

author-image
WebDesk
New Update
ഷായെയും നദ്ദയെയും കണ്ട് മോദി; കൂടിക്കാഴ്ച മന്ത്രിസഭാ പുനഃസംഘടന അഭ്യൂഹങ്ങൾക്കിടയിൽ

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത്, ഷാ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടന സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയരുന്നതിനടിയിലാണ് കൂടിക്കാഴ്ച. 2019ൽ അധികാരത്തിലെത്തിയതിനു ശേഷം ബിജെപി മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

Advertisment

ഉത്തർപ്രദേശിൽ മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നു വന്നിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി നേതാക്കളുമായി ഡൽഹിയിൽ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

മോദി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. നദ്ദയും കൂടി കാഴ്ചകളിൽ പങ്കെടുത്തിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടി സഖ്യകക്ഷികളെ ഷാ സന്ദർശിച്ചതിന്റെ അടുത്ത ദിവസമാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ബിജെപി നേതാക്കളുടെ ചർച്ച നടന്നത്. ഷാ കണ്ട സഖ്യ കക്ഷികളിൽ ആദ്യ മോദി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന അപ്ന ദളിന്റെ അനുപ്രിയ പട്ടേൽ ഉൾപ്പടെ പങ്കെടുത്തിരുന്നു.

Read Also: ബിജെപി ബന്ധം മതിയാക്കി മുകുൾ റോയ്; തൃണമൂലിൽ തിരിച്ചെത്തി

Advertisment

എന്നാൽ ഈ ചർച്ചകളെ സംബന്ധിച്ച് പാർട്ടിയിൽനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളുടെയും സർക്കാർ പ്രവർത്തനങ്ങളുടെയും അവലോകനം ബിജെപി ഇപ്പോൾ നടത്തുന്നുണ്ട്.

പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരുമായി ബിജെപി അധ്യക്ഷൻ നദ്ദ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് -19 മഹാമാരിയുടെ സമയത്ത് ബിജെപി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനവും അവലോകനം ചെയ്തിരുന്നു.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി സമൂഹത്തിൽ പ്രതിശ്ചായ വർധിപ്പിക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിക്കാനിടയുണ്ട്.

Narendra Modi Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: