Latest News

കോവിഡ് വ്യാപനം: മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്തെ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ്

lockdown, ലോക്ക്ഡൗൺ, lockdown 5, lockdown 5.0 guidelines,ലോക്ക്ഡൗൺ അഞ്ചാം ഘട്ടം, Prime Minister, പ്രധാനമന്ത്രി, Narendra Modi,നരേന്ദ്ര മോഡി, Modi, മോഡി, Amit Shah, അമിത് ഷാ, Amit Shah Met Narendra Modi,Amit Shah Met Modi, അമിത് ഷാ മോഡി കൂടിക്കാഴ്ച, lockdown 5 guidelines, india lockdown, lockdown in india, coronavirus lockdown, ലോക്ക്ഡൗൺ മാർഗനിർദേശം, lockdown rules, lockdown 5.0 rules, lockdown rules in india, india lockdown guidelines, maharashtra lockdown, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന കേന്ദ്ര മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്തെ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദേശീയ തലത്തിലെയും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിരോധ പ്രവർത്തനങ്ങൾ കൂടിക്കാഴ്ചയിൽ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹർഷവർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഐസിഎംആർ ഡയരക്ടർ ജനറൽ തുടങ്ങിയവരും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതികളുടെ കൺവീനർമാരും യോഗത്തിൽ പങ്കെടുത്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗബാധിതർ മഹാരാഷ്ട്രയിൽ

ഡൽഹിയിലെ നിലവിലെ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വരുന്ന രണ്ട് മാസത്തേക്ക് ഡൽഹിയിൽ കോവിഡ് വ്യാപന നിരക്ക് എത്രത്തോളം ഉയരുമെന്ന കാര്യവും യോഗത്തിൽ പരിശോധിച്ചു. ഡൽഹി മുഖ്യമന്ത്രി, ലഫ്റ്റനന്റ് ഗവർണർ എന്നിവരുമായി അടിയന്തര ചർച്ച നടത്താൻ ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മോദി നിർദേശം നൽകി. ജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിൽ രണ്ടു ഭാഗവും അഞ്ചു സംസ്ഥാനങ്ങളിലാണെന്ന് യോഗം വിലിരുത്തി.

ഡൽഹി: ചർച്ച നാളെ

ഡൽഹി മുഖ്യമന്ത്രി അരവവിന്ദ് കെജ്‌രിവാൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബജാൽ എന്നിവരുമായി ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യ മന്ത്രി ഹർഷ് വർധനും ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കേന്ദ്രസർക്കാരിലെ ഉന്നതോദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാവും ചർച്ച.

മഹാരാഷ്ട്രയില്‍ മാത്രം 3,427 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ടോടെ രാജ്യത്തെ കോവിഡ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.1 ലക്ഷം കടന്നു. ശനിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 308, 993 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇതിനു ശേഷം ഇന്ന് മഹാരാഷ്ട്രയില്‍ മാത്രം 3,427 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 21,34 കോവിഡ് കേസുകളും തമിഴ്‌നാട്ടില്‍ 1989 പുതിയ കോവിഡ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. 8884 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

മുഖ്യമന്ത്രിമാരുമായി ചർച്ച

മുംബൈ, ഡൽഹി അടക്കമുള്ള വൻ നഗരങ്ങളിൽ ക്രമാതീതമായി രോഗം വ്യാപിക്കുന്നതടക്കമുള്ള വെല്ലുവിളികൾ രാജ്യം നേരിടുകയാണ്.ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങ് വഴ കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ്. വ്യത്യസ്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രണ്ട് ഘട്ടങ്ങളിലായാണ് കൂടിക്കാഴ്ച.
കേരളം അടക്കം 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ചയും രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർ പ്രദേശ് അടക്കമുള്ളയിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബുധനാഴ്ചയുമാണ് ചർച്ച നടത്തുക.

Read More: കോവിഡ് വ്യാപനവും ലോക്ക്ഡൗൺ ഇളവും: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീണ്ടും കൂടിക്കാഴ്ച നടത്തും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi meets senior ministers officials to review response to covid 19 pandemic

Next Story
പ്രകോപനം തുടര്‍ന്ന് നേപ്പാള്‍; ഇന്ത്യയുടെ പ്രദേശം ഉള്‍പ്പെടുത്തിയുള്ള ഭൂപടത്തിന് അംഗീകാരംindia nepal map, india nepal border, nepal political map, nepal new map, lipulekh, kalapani, limpiyadhura, nepal parliament session, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com