ന്യൂഡല്‍ഹി: നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിജിത്തുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ചെയ്ത ട്വീറ്റിലാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മാനവ ശാക്തീകരണത്തോടുള്ള അഭിജിത്തിന്റെ അഭിനിവേശം വ്യക്തമാണെന്നും വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. അഭിജിത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങളിലും ആശംസകള്‍ നേരുന്നതായും മോദി ട്വീറ്റില്‍ പറയുന്നു.
Excellent meeting with Nobel Laureate Abhijit Banerjee. His passion towards human empowerment is clearly visible. We had a healthy and extensive interaction on various subjects. India is proud of his accomplishments. Wishing him the very best for his future endeavours. pic.twitter.com/SQFTYgXyBX
— Narendra Modi (@narendramodi) October 22, 2019
നൊബേല്‍ സമ്മാനത്തിന് അര്‍ഹനായശേഷം ഇന്ത്യയിലെത്തിയ അഭിജിത്ത് ഇന്ന് കൊല്‍ക്കത്തിയിലേക്കു പോകും. അമ്മയെ കാണാനായാണ് അഭിജിത്ത് നാട്ടിലെത്തിയത്. രണ്ട് ദിവസം കൊല്‍ക്കത്തയിലുണ്ടാകും.
Read More: ‘ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരായിരിക്കുകയാണ്’; അഭിജിത് ബാനര്‍ജിയ്ക്ക് രാഹുലിന്റെ പിന്തുണ
അഭിജിത്തിനെതിരെ കേന്ദ്ര മന്ത്രിമാരടക്കം പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. അഭിജിത്തിനെ ഇടത് ചിന്താഗതിക്കാരനെന്ന് വിളിച്ച കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹം കോണ്‍ഗ്രസിനെ ന്യായ് പദ്ധതി തയ്യാറാക്കാനായി സഹായിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു.