/indian-express-malayalam/media/media_files/uploads/2018/06/IAF-iaf-personnel-faints-759.jpeg)
ന്യൂഡല്‍ഹി: സേഷെല്‍സ് പ്രസിഡന്റ് ഡാന്നി ഫൗറിന് രാഷ്ട്രപതി ഭവനില്‍ നല്‍കിയ സ്വീകരണത്തിനിടെ തലചുറ്റി വീണ വ്യോമസേനാ ഉദ്യോഗസ്ഥന്റെ അടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ചടങ്ങിനിടെയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണത്. ചടങ്ങിന് ശേഷം വ്യോമസേനാ ഉദ്യോഗസ്ഥന്റെ അടുത്തെത്തിയ പ്രധാനമന്ത്രി ആരോഗ്യം ശ്രദ്ധിക്കണമെന്ന നിർദ്ദേശം നല്‍കി.
ഔദ്യോഗിക വസതിയിലേക്ക് പോകും മുമ്പ് കുറച്ച് മിനിറ്റുകള്‍ പ്രധാനമന്ത്രി വ്യോമസേനാ ഉദ്യോഗസ്ഥനൊപ്പം ചെലവഴിച്ചു. സേഷെല്‍സ് പ്രസിഡന്റിനെ ആദരിക്കുന്ന ചടങ്ങിനിടെയാണ് വ്യോമസേനാ ഉദ്യോഗസ്ഥന്‍ തലചുറ്റി വീണത്. സഹപ്രവര്‍ത്തകര്‍ ചടങ്ങിലായത് കൊണ്ട് തന്നെ ആരും അദ്ദേഹത്തിന്റെ അടുത്തെത്തിയില്ല. പിന്നീട് ചടങ്ങ് കഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി എത്തിയത്. ഇത് ആദ്യമായാണ് സേഷെല്‍സ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.
പ്രധാനമന്ത്രിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ച് സ്വീകരിച്ചത്. വെളളിയാഴ്‌ച തുടങ്ങിയ അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ചൈനയില്‍ നിന്നും നേരിടുന്ന വെല്ലുവിളിയെ മറികടന്ന് ഇന്ത്യന്‍ മാഹസമുദ്രത്തില്‍ ശക്തി സ്ഥാപിക്കാന്‍ ആഫ്രിക്കന്‍ രാജ്യവുമായുളള ബന്ധം ഇന്ത്യയെ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.