ന്യൂഡല്‍ഹി: ലയന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ അണ്ണാഡിഎംകെ വിഭാഗങ്ങള്‍ ബിജെപിയുടെ മധ്യസ്ഥയില്‍ ഒന്നിക്കുന്നു. ഉപരാഷ്ട്രപതി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഇരു നേതാക്കളും തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിന് വേണ്ടിയാണ് വാദിക്കുന്നത്. ഒപിഎസിന് മന്ത്രിസഭയുടെ ചുമതല നല്‍കി ഇപിഎസിന് ഓഫീസിന്റെ ചുമതല നല്‍കിയാവും തര്‍ക്കത്തിന് പരിഹാരം കാണുക എന്നാണ് വിവരം. ലയനത്തിന് ശേഷം അണ്ണാഡിഎംകെയെ എന്‍ഡിഎയുടെ ഘടകകക്ഷിയാക്കുമെന്നാണ് സൂചന. ധാരണപ്രകാരം ഒ പനീര്‍ശെല്‍വം പക്ഷത്തെ ഒരാളെ കേന്ദ്രമന്ത്രിയുമാക്കും.

37 എംഎല്‍എമാരുമായി ടിടിവി ദിനകരന്‍ പാര്‍ട്ടി പിടിയ്ക്കാന്‍ ഇറങ്ങിയതോടെയാണ് ഇപിഎസ് -ഒപിഎസ് പക്ഷങ്ങള്‍ തമ്മിലുള്ള ലയനത്തിന് വേഗം കൂടിയത്. ദിനകരന്‍ പക്ഷം പിന്തുണ പിന്‍വലിച്ചാല്‍ പളനിസ്വാമിയ്ക്ക് അധികാരത്തില്‍ തുടരുക ബുദ്ധിമുട്ടാകും. ഇതുകൂടി ലയനത്തിന് കാരണമാണ്. ശശികലയെയും ദിനകരനെയും ഒഴിവാക്കുകയെന്ന ഒപിഎസ് പക്ഷത്തിന്‍റെ ആവശ്യം പളനിസ്വാമി വിഭാഗം അംഗീകരിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ