Latest News

ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച്ച അടുത്തമാസം ഉണ്ടായേക്കും

അടുത്ത ജൂൺ 26 മുതൽ 28 വരെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായിട്ടാകും ട്രംപുമായുള്ള കൂടിക്കാഴ്ച

നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്, Narendra Modi, Donald Trump, India, US, ഇന്ത്യ അമേരിക്ക ഉഭയകക്ഷി ബന്ധം, മോദി-ട്രംപ് കൂടിക്കാഴ്ച, Modi meets Trump

ന്യൂഡൽഹി: ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന നരേന്ദ്രമോദി- ഡോണള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച്ച അടുത്തമാസം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്തുമെന്ന് കരുതപ്പെടുന്ന കൂടിക്കാഴ്ച്ച പാകിസ്താനും ചൈനയ്ക്കും നെഞ്ചിടിപ്പ് കൂട്ടുമെന്നത് വ്യക്തമാണ്.

അടുത്ത ജൂൺ 26 മുതൽ 28 വരെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായിട്ടാകും ട്രംപുമായുള്ള കൂടിക്കാഴ്ച. പാകിസ്താന്‍ വളര്‍ത്തുന്ന ഭീകരവാദം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. നേരത്തേ ജമാഅത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയീദിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയതായും വിവരമുണ്ടായിരുന്നു. പാകിസ്താനില്‍ വളരുന്ന ഭീകരവാദത്തിനെതിരെ ഇന്ത്യയോടൊപ്പം അമേരിക്കയും കൈകോര്‍ത്താല്‍ അത് പാകിസ്താന് കനത്ത തിരിച്ചടിയാകും.

പ്രതിരോധ രംഗത്തെ സഹകരണവും, ദക്ഷിണേഷ്യയിൽ ചൈന നടത്തുന്ന പ്രകോപനപരമായ ഇടപെടലുകളും കൂടിക്കാഴ്ച്ചയില്‍ ചർച്ചയാകുമെന്നും സൂചനയുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi may meet us prez trump in june end discuss terrorism and h 1b visas

Next Story
പശുവിന്‍റെ വാലിലെ രോമം കയ്യില്‍ വെച്ചതിനു യുവാവിനെ ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചുcow
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express