ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ ‘ഡിസ്ലേക്സിയ’ ഉള്ള കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മോദിക്ക് തിരിച്ചടിയാവുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോഴായിരുന്നു സംഭവം.
ശനിയാഴ്ചയായിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. ഘരഗ്പൂരില് നിന്നുമുള്ള ദിക്ഷ ഹര്യാല് എന്ന പെണ്‍കുട്ടി തന്റെ ആശയം സംസാരിക്കുവെയാണ് സംഭവമുണ്ടാകുന്നത്. താരേ സമീന്‍ പര് എന്ന ചിത്രത്തിലെ ദര്‍ശീലിന്റെ കഥാപാത്രത്തെ പോലെ എഴുതാനും പഠിക്കാനും വേഗത കുറവുള്ള അവസ്ഥയാണ് ഡിസ്ലേക്സിയ. ഇത്തരക്കാരായ കുട്ടികളെ സഹായിക്കുന്നതാണ് തന്റെ പദ്ധതിയെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവള് പറഞ്ഞ് മുഴുവിക്കും മുമ്പ് തന്നെ മോദി ഇടപെടുകയായിരുന്നു.
ഡിസ്ലെക്സിയെ പരിഹസിക്കുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. ”ഈ സ്കീം 40-50 വയസുള്ള കുട്ടികള്‍ക്ക് ഉപകാരപ്പെടുമോ?” എന്നായിരുന്നു മോദിയുടെ പ്രസ്താവന. പിന്നാലെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയ മോദി നിര്‍ത്താതെ ചിരിച്ചു. ഇതോടെ മറ്റ് കുട്ടുകളും മോദിക്കൊപ്പം ചേര്‍ന്നു. എന്നാല്‍ അവിടം കൊണ്ട് നിര്‍ത്താന്‍ മോദി കൂട്ടാക്കിയില്ല. അദ്ദേഹം അധിക്ഷേപം തുടര്‍ന്നു. ”അങ്ങനെയെങ്കില്‍ ആ കുട്ടിയുടെ അമ്മയ്ക്കും സന്തോഷമാകും” എന്ന് പറഞ്ഞ് മോദി വീണ്ടും പൊട്ടിച്ചിരിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയതോടെ മോദിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത്രയും ഇന്‍സെന്‍സിറ്റീവായ ഒരാളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നത് അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
More than Modi (because, he is like the lowest anyone can get), I am surprised that the students thought it was alright to laugh on a dyslexia joke. That too, a person working with dyslexia. //t.co/1G8zC3xdsv
— Piali Chatterjee (@PialiC) March 3, 2019
The tragedy with Narendra Damordas Modi is he still hasn’t realised after 5 yrs he’s the PM of India.Still thinks he’s some Shakha Pramukh who needs to indulge in roadside gutter politics. Doesn’t fail to use even a solemn topic like dyslexia to take a cheap shot at opponents //t.co/bG0PV3wDcY
— Shishir Singh (@Shishir_Singh76) March 3, 2019
During interaction with students sitting at IIT-Kharagpur, Narendra Modi took pot shots at Rahul Gandhi. Modi thinks Rahul Gandhi suffers from dyslexia.
This is shameful conduct by PM in front of students.
— Rohin Makkar (@rohino) March 3, 2019
Cant believe. PRIME MINISTER making fun of Dyslexia !!//t.co/uj8OmUi3eO
— Vinod Kapri (@vinodkapri) March 2, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook