ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയുടെ നിർണായക പുനഃസംഘടനയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് പുറപ്പെട്ടു. ഷിയാമെനിൽ ഇന്ന് ആരംഭിക്കുന്ന ഒൻപതാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ചൈനയ്ക്ക് തരിച്ചത്.

ഉച്ചകോടിക്കിടെ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങു​മാ​യി മോ​ദി കൂ​ടി​ക്കാ​​ഴ്​​ച ന​ട​ത്തും. ഇന്ത്യ-ചൈന സൈ​നി​ക​ർ അ​തി​ർ​ത്തി​യി​ലെ ദോ​ക്​​ലാ​മി​ൽ മുഖാ​മു​ഖം നി​ല​യു​റ​പ്പി​ച്ച​തി​ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അതിനാൽ തന്നെ മോദി-ജി​ൻ​പി​ങ് കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.

ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കു പുറമേ തായ്‌ലൻഡ്, മെക്സിക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ക​ഴി​ഞ്ഞ​ ത​വ​ണ ഇ​ന്ത്യ​യാ​ണ്​ ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥ്യ​മ​രു​ളി​യ​ത്. ഗോ​വ​യാ​യി​രു​ന്നു വേ​ദി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook