/indian-express-malayalam/media/media_files/uploads/2023/06/pm-modi.jpg)
'ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം'
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക സന്ദർശനത്തിന് തയാറെടുക്കുകയാണ് യുഎസ്. ഒമ്പത് വർഷത്തെ ഭരണത്തിൽ ആദ്യത്തെ ഔപചാരിക സന്ദർശനമാണിത്. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കുറഞ്ഞത് മൂന്ന് മീറ്റിങ്ങുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കൂടിക്കാഴ്ച, സ്റ്റേറ്റ് ഡിന്നർ, വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലഞ്ച്, യുഎസ് കോൺഗ്രസ് സംഘടിപ്പിക്കുന്ന സ്വീകരണം എന്നിവയാണ് നിശ്ചയിച്ചിട്ടുള്ളത്.
വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. “ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലാണ്. വളരെ പ്രധാനപ്പെട്ട ഒരു സന്ദർശനമാണിത്,” വിനയ് പറഞ്ഞു.
2014 മുതൽ ആറ് തവണയാണ് മോദി അമേരിക്ക സന്ദർശിച്ചത്. സന്ദർശന വേളയിൽ, പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണത്തിലുള്ള ഉൽപ്പാദനം, വികസനം, വിതരണ മാറ്റം എന്നിവയുടെ ഒരു റോഡ്മാപ്പിൽ ഇരുപക്ഷവും പ്രവർത്തിക്കും.
വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ടെലികോം, ബഹിരാകാശം, ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന ടെക്നോളജി ഡൊമെയ്‌നിലെ ആഴത്തിലുള്ള ബന്ധങ്ങളിലും ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതിരോധ വ്യാവസായിക സഹകരണ റോഡ്‌മാപ്പ് പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിന്റെ പ്രധാന ഫലങ്ങളിലൊന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി വിനയ് പറഞ്ഞു.
“ഇത് പ്രധാനമായും പ്രതിരോധ സഹ-നിർമ്മാണത്തിന്റെയും സഹ-വികസനത്തിന്റെയും എല്ലാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യാവസായിക ആവാസവ്യവസ്ഥകൾ എങ്ങനെ മികച്ച രീതിയിൽ സഹകരിക്കാമെന്നും പ്രതിരോധ വ്യവസായ മേഖലയിലെ വിതരണ ലൈനുകളിൽ എങ്ങനെ മികച്ച രീതിയിൽ ഇടപെടാമെന്നും ഇതിൽ പറയുന്നു," വിനയ് പറഞ്ഞു. യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ പ്രധാന സ്തംഭമായാണ് പ്രതിരോധ സഹകരണത്തെ വിനയ് വിശേഷിപ്പിക്കുന്നത്.
ചൊവ്വാഴ്ച യുഎസിലേക്ക് പോകുന്ന മോദി ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകും. ജൂൺ 21 ന് പ്രമുഖ വ്യക്തികളെയും നേതാക്കളെയും കാണും. അതേ ദിവസം തന്നെ അദ്ദേഹം വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുകയും പ്രസിഡന്റ് ബൈഡനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ജൂൺ 22 ന് വൈറ്റ് ഹൗസിൽ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകും. തുടർന്ന് ബൈഡനുമായി ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം മോദിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് ബിഡനും പ്രഥമ വനിത ജിൽ ബൈഡനും സ്റ്റേറ്റ് ഡിന്നർ നടത്തും. പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുമായി വെള്ളിയാഴ്ച പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.