ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ ഗ്രാമങ്ങളുടെ പോരാട്ടം നഗരങ്ങൾക്ക് വലിയൊരു പാഠമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ ജോലി ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും, കൊറോണ വൈറസിനെതിരായ നിങ്ങളുടെ പോരാട്ടത്തെ താൻ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയായ ഗരീബ് കല്യാൺ റോജർ അഭിയാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതര സംസ്ഥാന തൊഴിലാളികൾക്കായി 50,000 കോടിയുടെ പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണ് ഗരീബ് കല്യാൺ റോജർ അഭിയാൻ. വീഡിയോ കോൺഫറൻസ് വഴി ബിഹാറിലാണ് പ്രധാാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.

Read Also: ചൈനയുമായുള്ള വ്യാപാര നിരോധനം ഇന്ത്യയെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട് ?

തൊഴിലാളികൾക്ക് അവരുടെ സ്വന്തം ഗ്രാമങ്ങളിൽ ജോലി ലഭിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതുവരെ നിങ്ങൾ നഗരങ്ങളുടെ വികസനത്തിൽ പങ്കാളികളായി, ഇനി നിങ്ങളുടെ സേവനം വേണ്ടത് ഗ്രാമങ്ങൾക്കാണ്. എന്റെ തൊഴിലാളി സുഹൃത്തുക്കളേ, രാജ്യം നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുന്നു. ഗരീബ്​ കല്യാൺ റോജ്​ഗർ അഭിയാൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു.

ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, രാജസ്ഥാൻ എന്നീ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് ഗരീബ്​ കല്യാൺ റോജ്​ഗർ അഭിയാൻ പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലും 25,000 ത്തോളം തൊഴിലാളികൾ ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയിട്ടുണ്ട്.

Read in English: PM Modi launches Rs 50,000 cr Garib Kalyan Rojgar Abhiyan for migrant workers

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook