/indian-express-malayalam/media/media_files/uploads/2023/09/narendra-modi-1.jpg)
ന്യൂഡൽഹി: ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, “മികച്ച ഗ്രഹം നിർമ്മിക്കുന്നതിന് വിവിധ നേതാക്കളുമായി പ്രവർത്തിക്കാൻ” ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ന്യൂ ഡൽഹിയുമായുള്ള ഗ്രൂപ്പിന്റെ ബന്ധത്തിൽ പുതിയ ചലനാത്മകത പകർന്നുവെന്ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്നതിന് മുന്നോടിയായി മോദി പറഞ്ഞു.
"ആസിയാനുമായുള്ള ഇടപെടൽ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയത്തിന്റെ പ്രധാന സ്തംഭമാണ്," മോദി പുറപ്പെടുന്നതിനു മുൻപുള്ള പ്രസ്താവനയിൽ പറഞ്ഞു. “നാലാം ദശകത്തിലേക്ക് കടന്നിരിക്കുന്ന ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖകളെക്കുറിച്ച് ആസിയാൻ നേതാക്കളുമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ആസിയാനുമായുള്ള ഇടപെടൽ ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’നയത്തിന്റെ ഒരു പ്രധാന സ്തംഭമാണ്. കഴിഞ്ഞ വർഷം ആരംഭിച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തം ഞങ്ങളുടെ ബന്ധങ്ങളിൽ പുതിയ ചലനാത്മകത പകർന്നു, ”മോദി പറഞ്ഞു.
20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി "വളരെ വിലമതിക്കുന്ന" പങ്കാളിത്തമാണെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ആസിയാൻ-ഇന്ത്യ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി പതിനെട്ടാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും. “ആരോഗ്യം, പരിസ്ഥിതി, ഡിജിറ്റൽ നവീകരണങ്ങൾ തുടങ്ങിയ സുപ്രധാന വികസന മേഖലകളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു,”അദ്ദേഹം ബുധനാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു.
My remarks at the ASEAN-India Summit. https://t.co/OGpzOIKjIf
— Narendra Modi (@narendramodi) September 7, 2023
“ഭക്ഷണം, ഊർജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടെ പ്രദേശത്തിന് പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ അവസരം ഈ ഫോറം നൽകുന്നു. ഈ ആഗോള വെല്ലുവിളികളെ കൂട്ടായി അഭിമുഖീകരിക്കുന്നതിനുള്ള പ്രായോഗിക സഹകരണ നടപടികളെക്കുറിച്ച് മറ്റ് ഇഎഎസ് നേതാക്കളുമായി കാഴ്ചപ്പാടുകൾ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു, ”പ്രധാനമന്ത്രി മോദി പറഞ്ഞു.
മീറ്റിംഗുകൾക്ക് ശേഷം ഉടൻ തന്നെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. സെപ്റ്റംബർ 9, 10 തീയതികളിൽ ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.